Advertisment

‘ഒരു കാറ്റില്‍ ഒരു പായ്ക്കപ്പലി’ലെ ഗാനം കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍’. ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തി. മൈഥിലിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

‘കായലോളം എന്തിനോ കൊതിച്ചുവോ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറുത്തുവിട്ടത്. ഷൈന്‍ ചാക്കോയും മൈഥിലിയുമാണ് ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്നത്. സണ്‍ ആന്‍ഡ് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ സുന്ദര്‍ മേനോനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ബിജിബാലാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. ബിജിബാലും ആന്‍ ആമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

Advertisment