Advertisment

‘കുശുമ്പൻ ജോണി’ ഒരു യമണ്ടൻ പ്രേമകഥയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. അശോകന്റെ ക്യാരാക്ടർ പോസ്റ്ററാണ് പുറത്തുവിട്ടത്. കുശുമ്പൻ ജോണി എന്ന കഥാപാത്രത്തെയാണ് അശോകൻ അവതരിപ്പിക്കുന്നത്. പുത്തൻ പണക്കാരൻ എന്ന ടൈറ്റിലോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ബിബിൻ ജോർജ് ,വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി.സി നൗഫലാണ്. ഒരു റൊമാന്റിക്-കോമഡി ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമകഥ’.

സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാർ. സൗബിൻ ഷാഹിർ, രമേശ് പിഷാരടി, ധർമജൻ ബോൾഗാട്ടി, സലിം കുമാർ, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരും ചിത്രത്തിൽ അണിനിരക്കും.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് നാദിർഷയാണ്. ആന്റോ ജോസഫും സി ആർ സലിമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഏപ്രിൽ 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Advertisment