Advertisment

ഒരു യമണ്ടൻ പ്രേമകഥയിലെ ആദ്യ ഗാനം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ചെറിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘ഇനി വന്ദിപ്പിൻ മാളോരേ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് നാദിർഷ സംഗീതം നൽകി വിദ്യാധരൻ മാസ്റ്റർ ആലപിച്ച ഗാനമാണ് വന്ദിപ്പിൻ മാളോരേ

ബി സി നൗഫല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്.

Advertisment