Advertisment

ഓസ്ട്രിയയില്‍ ട്രാഫിക് നിയമത്തില്‍ മാറ്റം ,നിലവിലുള്ള പിഴകള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

Advertisment

വിയന്ന:  കുട്ടികളുമായി വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക, ഓസ്ട്രിയന്‍ ഗതാഗത മന്ത്രാലയം കുട്ടികളെ വണ്ടിയിലിരുത്തി അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക് കടിഞ്ഞാണിടുവാനുള്ള നടപടികളുമായി മുന്നോട്ട്.  നിലവിലുള്ള പിഴകള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ഇത്തരം ആള്‍ക്കാര്‍ക്ക് സര്‍ക്കാര്‍ കനത്ത പ്രഹരം നല്‍കുന്നത്.

കുട്ടികളുമായി  വാഹനമോടിക്കുന്നവര്‍ക്കും ,  കുട്ടികള്‍ ഉള്‍പ്പെടുന്ന വാഹനാപകടങ്ങളില്‍ പെടുന്നവര്‍ക്കും ഇനി മുതല്‍ പിഴ ഇരട്ടിയായി നല്‍കേണ്ടിവരും.

ഇനി മുതല്‍ വാഹനമോടിക്കുമ്പോള്‍ കുട്ടികള്‍ ഒപ്പമുണ്ടങ്കില്‍ ,  മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 50 യൂറോയെന്നത് 100 യൂറോയായി വര്‍ധിപ്പിക്കും.

കുട്ടികള്‍ സീബ്രാ ലൈന്‍ മുറിച്ചുകടക്കുമ്പോള്‍ നിയമം തെറ്റിച്ച് വാഹനമോടിക്കുന്നവര്‍ക്ക് 144 മുതല്‍ 4,360 വരെ ഉയരും.

40 കി. മീറ്റര്‍ വേഗപരിധിയില്‍ 50 കി. മീറ്റര്‍ വേഗതയില്‍ വാഹനമോടിച്ചാല്‍ ഇനി മുതല്‍ 300 മുതല്‍ 4360 യൂറോയായും വര്‍ധിപ്പിക്കും.

ഓസ്ട്രിയയിലെ റോഡ്‌ സുരക്ഷാ വിഭാഗം മേധാവി ഓഥ്‌മാര്‍ താന്‍ ആണ് ഈ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഓസ്ട്രിയന്‍ ഗതാഗത മന്ത്രി ഹോഫര്‍ ലീസ് താമസിയാതെ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വരുമെന്ന് വ്യക്തമാക്കി.

Advertisment