Advertisment

കൊവിഡ് വ്യാപനം അതിരൂക്ഷം; ആശങ്കയില്‍ കര്‍ണാടക; ഇന്ന് രോഗം സ്ഥിരീകരിച്ചത് 5072 പേര്‍ക്ക്; ബെംഗളൂരുവില്‍ 3338 കൊവിഡ് ബാധിതരെ കാണാനില്ല !

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

Advertisment

ബെംഗളൂരു: ബെംഗളൂരുവില്‍ 3338 കൊവിഡ് ബാധിതരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. നഗരത്തിലെ ആകെ രോഗികളുടെ ഏഴു ശതമാനത്തോളം വരും കാണാതായവരുടെ എണ്ണം.

പരിശോധനാവേളയില്‍ തെറ്റായ മൊബൈല്‍ നമ്പറും വിലാസവുമാണ് ഇവര്‍ നല്‍കിയത്. ഇവര്‍ക്കായുള്ള പരിശോധന ഊര്‍ജിതമാക്കി.

അതേസമയം, കര്‍ണാടകയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. 24 മണിക്കൂറിനിടെ 5072 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 90942 ആയി.

72 മരണവും ഇന്ന് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 1798 ആയി ഉയര്‍ന്നു. 2403 പേര്‍ ഇന്ന് രോഗമുക്തി നേടി. 33750 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 55385 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment