Advertisment

എംപവര്‍ പാലക്കാട് ചികിത്സാ പദ്ധതിക്ക് തുടക്കമായി

New Update

പാലക്കാട്: പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ ആസ്റ്റര്‍ മിംസ് സംഘടിപ്പിക്കുന്ന എംപവര്‍ പാലക്കാട് പദ്ധതിക്ക് തുടക്കമായി.

Advertisment

publive-image

എംപവര്‍ പാലക്കാട് എന്ന  പദ്ധതിയിലൂടെ ജില്ലയിലെ നിര്‍ധനരായ രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ അവയവം മാറ്റിവെക്കല്‍, കാന്‍സര്‍ ചികിത്സ മുതലായവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും.

ഇതിന് പുറമെ പാലക്കാട് ജില്ലയിലെ ആശുപത്രികളില്‍ ടെലി ഐ സി യു സംവിധാനം യാഥാര്‍ത്ഥ്യമാക്കും. നിലവില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ആശുപത്രികളില്‍ ഈ സംവിധാനം ആസ്റ്റര്‍ മിംസ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ നടക്കുന്ന ഈ പദ്ധതികള്‍ക്ക് നേതൃത്വം വഹിക്കുന്നത് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളും കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ സി. ഇ. ഒ. ഫര്‍ഹാന്‍ യാസിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ്.

Advertisment