Advertisment

സാമ്പത്തിക സംവരണം: സാമൂഹ്യനീതിയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കം - വെൽഫെയർ പാർട്ടി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: സാമൂഹ്യനീതിയേയും ഭരണഘടന വിഭാവന ചെയ്യുന്ന സംവരണം എന്ന ആശയത്തേയും വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്ര ഗവമെൻറിന്റെ സാമ്പത്തിക സംവരണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ഗണേഷ് വടേരി പറഞ്ഞു.

Advertisment

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ പൂർണ്ണ സംവരണം ഉറപ്പുവരുത്തി വിജ്ഞാപനം ഇറക്കുക,

സാമ്പത്തിക സംവരണ നിയമം പിൻവലിക്കുക.എയ്ഡഡ് സ്വകാര്യ മേഖലയിൽ സംവരണം ഏർപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സംവരണ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവരണം ഇല്ലാതാക്കുക എന്നത് ആര്‍.എസ്.എസ് അജണ്ടയാണ്. സാമൂഹ്യനീതി ഇല്ലാതായാലാണ് അര്‍.എസ്.എസ് വിഭാവന ചെയ്യുന്ന സമ്പൂര്‍ണ സവര്‍ണാധിപത്യം ഉണ്ടാവുക. ദലിതര്‍ അടിമകളായും മുസ്‌ലിംകളും ക്രൈസ്തവരും മറ്റ് മതന്യൂനപക്ഷങ്ങളും പൗരത്വ അവകാശങ്ങളില്ലാത്ത ബഹിഷ്‌കൃതരായും കഴിയുന്ന രാജ്യമാണ് ആര്‍.എസ്.എസ് സ്വപ്നം. അതിന് തടസ്സം ഭരണഘടനയാണ്. മുല്യങ്ങളൊന്നൊന്നായി ഇല്ലാതാക്കി ഭരണഘടനയെ ദുര്‍ബലപ്പെടുത്തുക എന്നതാണ് അവർ ലക്ഷ്യമിടുന്നത്. അതിന് ആദ്യം കൈവെക്കേണ്ടത് ഭരണഘടനയിലെ സാമൂഹ്യ നീതിയെയാണെന്ന് അവര്‍ക്ക് നന്നായറിയാം. അതാണ് അവര്‍ സാമ്പത്തിക സംവരണ വാദം ഉയര്‍ത്തുന്നതിന് കാരണം.

പ്രതിപക്ഷ പാര്‍ട്ടികളെ കെണിവെച്ച് പിടിച്ച് പിന്തുണ ഒപ്പിക്കുക എന്ന ചാണക്യ തന്ത്രത്തിലാണ് കോണ്‍ഗഗ്രസും ഇടതുപക്ഷവും ബിഎസ്.പിയുമെല്ലാം വീണത്. അധികാര കേന്ദ്രീകരണം സവര്‍ണരില്‍ മാത്രമാകണം എന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥക്ക് കൂടിയുള്ള അംഗീകാരം നല്‍കലാണിത്. മതേതര പാര്‍ട്ടികളുടെ കപടമുഖമാണ് ഇതിലൂടെ വെളിപ്പെടുന്നത്.

ഇതില്‍ ലാഭം സംഘ്പരിവാറിന് മാത്രമാണ്. നഷ്ടം കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമാണ്. രാജ്യത്തെ 85 ശതമാനം വരുന്ന ദലിത്-പിന്നാക്ക-മതന്യൂനപക്ഷങ്ങളെ വിദ്യാഭ്യാസ-ഉദ്യോഗ-അധികാരങ്ങളില്‍ നിന്നും പുറത്താക്കി സവര്‍ണാധിപത്യം സ്ഥാപിക്കാന്‍ ബി.ജെ.പിക്ക് വഴിയൊരുക്കുക എന്ന വ്യത്തികെട്ട ജോലിയാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെടുത്തത്.

Advertisment