Advertisment

പത്തനംതിട്ട ജില്ലാസംഗമം (പി ജെ എസ്, ജിദ്ദ): എ ബി ചെറിയാന്‍ മാത്തൂര്‍ (പ്രസിഡന്റ്‌), വിലാസ് അടൂര്‍ (ജനറല്‍ സെക്രട്ടറി), സിയാദ് അബ്ദുള്ള പടുതോട് (ഖജാന്‍ജി)

New Update

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികൾ സൂം മീറ്റിംഗില്‍ ചുമതലയേറ്റു. എ ബി ചെറിയാന്‍ മാത്തൂര്‍ (പ്രസിഡന്റ്‌), വിലാസ് അടൂര്‍ (ജനറല്‍ സെക്രട്ടറി), സിയാദ് അബ്ദുള്ള പടുതോട് (ഖജാന്‍ജി) ജയന്‍നായര്‍ പ്രക്കാനം (വൈസ് പ്രസിഡണ്ട് - അഡ്മിന്‍), അലി തേക്കുതോട് (വൈസ് പ്രസിഡണ്ട് - ആക്ടിവിറ്റി) സാബുമോന്‍ പന്തളം (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ശുഹൈബ് പന്തളം രക്ഷാധികാരിയായി തുടരും. ഉപദേശകസമിതിയിലേക്ക് നൗഷാദ് അടൂര്‍, മാത്യു തോമസ്‌ കടമ്മനിട്ട , മനു പ്രസാദ്‌ ആറന്മുള തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

Advertisment

publive-image

മറ്റുഭാരവഹികളും കണ്‍വീനര്‍മാരുമായ വറുഗീസ് ഡാനിയല്‍ (വെല്‍ഫയര്‍), അനില്‍ കുമാര്‍ പത്തനംതിട്ട (പി ആര്‍ ഒ, ചീഫ് ‌ഏരിയ കോഡിനെറ്റര്‍), സന്തോഷ്‌ ജി നായര്‍ (കലാവിഭാഗം, ഐ ടി), സന്തോഷ്‌ കെ ജോണ്‍ (ബാലജനവേദി), മനോജ്‌ മാത്യു അടൂര്‍ (സുവനീര്‍ കമ്മിറ്റി), സജി ജോര്‍ജ്ജ് കുറുങ്ങട്ടു (മെഡിക്കല്‍ വിഭാഗം), ജോസഫ് ‌വറുഗീസ് വടശ്ശേരിക്കര (കായികവിഭാഗം), അയൂബ് ഖാന്‍ പന്തളം (സ്പോണ്‍സര്‍ കമ്മിറ്റി), മറ്റു കമ്മിറ്റികളിലേക്ക് ജോസഫ്‌ നേടിയവിള, ശരഫുദീന്‍ മൌലവി, ജോര്‍ജ് വറുഗീസ്, സന്തോഷ്‌ പൊടിയന്‍, നവാസ് ചിറ്റാര്‍, അജയകുമാര്‍, രാജേഷ്‌ നായര്‍ , അനിയന്‍ ജോര്‍ജ് തുടങ്ങിയവരും ചുമതലയേറ്റു.

മഹാമാരിയായ കൊറോണയുമായി ബന്ധപ്പെട്ട ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജിദ്ദയിലും നാട്ടിലും പി ജെ എസ്സ് നടത്തിവരുന്നതായി ഭാരവാഹികൾ വിവരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എ ബി ചെറിയാന്‍ മാത്തൂര്‍ (0502715302), വിലാസ് അടൂര്‍ (0551056087), അനില്‍ കുമാര്‍ പത്തനംതിട്ട (0538378734) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Advertisment