Advertisment

കരിപ്പൂർ വിമാന ദുരന്തത്തിലും രാജമല ദുരന്തത്തിലും പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്റർ അനുശോചിച്ചു.

author-image
admin
New Update

റിയാദ് : കരിപ്പൂർ എയർപോർട്ടിൽ ഇന്നലെ നടന്ന എയർ ഇന്ത്യ വിമാന ദുരന്തത്തിലും അതുപോലെ തന്നെ പേമാരി മൂലം രാജമലയിൽ ഉണ്ടായ വൻ ദുരന്തത്തിലും പെട്ട് പൂവണിയാത്ത സ്വപ്‌നങ്ങൾ ഏറെയും ബാക്കി വെച്ച് മരണമടഞ്ഞ കുടുംബങ്ങളുടെ തീരാ ദുഃഖത്തിൽ പി എസ് വി യും പങ്ക് ചേർന്ന് അനുശോചനം രേഖപ്പെടുത്തി.

Advertisment

publive-image

തകർന്ന വിമാനത്തിൽ ഉണ്ടായിരുന്ന പ്രവാസികളെ ആംബുലൻസിന് പോലും കാത്തു നിൽക്കാതെ കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിലെത്തിക്കാനും വാവിട്ട് കരയുന്ന പിഞ്ചു മക്കളെ മാറോട് ചേർത്ത് ആശ്വസിപ്പിച്ച് രക്ഷകർത്താക്കളെ കണ്ടെത്തി സുരക്ഷിതമായി അവരുടെ കൈകളിലേൽപ്പിക്കുകയും ചെയ്യാൻ ഈ കോവിഡ് മഹാമാരിയെ പോലും വക വെക്കാതെ കർമ്മനിരതരായി മുൻ നിരയിൽ ഉണ്ടായ വലിയ മനസ്സുള്ള പ്രദേശവാസികളെയും സാമൂഹ്യ പ്രവർത്തകരെയും പയ്യന്നൂർ സൗഹൃദ വേദി റിയാദ്‌ ചാപ്റ്റർ ഭാരവാഹികളും സഹപ്രവർത്തകരും ചേർന്ന് അഭിനന്ദിക്കുകയും പരിക്ക് പറ്റിയവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിരമായി ചേർന്ന സൂം ഓൺലൈൻ മീറ്റിംഗിലൂടെയാണ് എല്ലാവരും ഒത്ത് ചേർന്നത്. പ്രസിഡന്റ്‌ ഗോപിനാഥൻ സംസാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറല്‍ സെക്രട്ടറി ഹരീന്ദ്രന്‍ കയറ്റുവള്ളി സ്വാഗതവും ട്രഷറര്‍ രഞ്ജിത്ത് സി പി നന്ദിയും രേഖപ്പെടുത്തി.

ചെയര്‍മാന്‍ വിനോദ് വേങ്ങയില്‍, ജനറല്‍ കണ്‍വീനര്‍ ബിനു ബാലകൃഷ്ണന്‍, മുസ്തഫ കവ്വായി, അഷ്‌റഫ് കവ്വായി, നൗഷാദ്, മുരളി സംസാരി, ഇസ്മായില്‍ കരോളം, അബൂബക്കര്‍, രാജീവന്‍ ഓണക്കുന്ന്, ജനാര്‍ദ്ദനന്‍, സത്യന്‍ കണക്കീല്‍, അനില്‍ മാട്ടൂല്‍, സുധീര്‍ കൃഷ്ണന്‍, സുരേഷ് കണ്ണൻ, രാജേഷ് കുഞ്ഞിമംഗലം , അബ്ദുള്ള പൊന്നിച്ചി, ഭാസ്കരൻ എം പി , രാജൻ പെരളം , പവിത്രന്‍ പയ്യാടക്കത്ത്, മധു എടച്ചേരി, അഷ്‌റഫ് ടി എ ബി എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു...

Advertisment