Advertisment

സൗദിയില്‍ പിതാവ് മരിച്ച, 21 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പാസ്പോർട്ടെടുത്ത് വിദേശയാത്ര നടത്താൻ മാതാവിന്റെ അനുമതി മതി

author-image
admin
Updated On
New Update

റിയാദ് ∙ സൗദിയിൽ മാതാവിനൊപ്പം താമസിക്കുന്ന കുട്ടികൾക്ക് പാസ്പോർട്ടെടുത്ത് വിദേശയാത്രയ്ക്ക് അനുമതി നൽകുന്ന പുതിയ നിയമം വൈകാതെ പ്രാബല്യത്തിൽ വരും.

Advertisment

publive-image

21 വയസ്സ് പൂർത്തിയായ സൗദി വനിതകൾക്ക് ആൺതുണ യില്ലാതെ വിദേശയാത്രാ സ്വാതന്ത്ര്യം നൽകുന്നതിനുള്ള മന്ത്രിസഭാ തീരുമാനം ഈ മാസാവസാനം പ്രാബല്യത്തിൽ വരാനിരിക്കെയാണ് പുതിയ തീരുമാനം. ഇതനുസരിച്ച് പിതാവ് മരിച്ച, 21 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പാസ്പോർ ട്ടെടുത്ത് വിദേശയാത്ര നടത്താൻ മാതാവിന്റെ അനുമതി ഉണ്ടായാൽ മതി.

നേരത്തേ കുടുംബത്തിലെ മുതിർന്ന പുരുഷന്റെ അനുമതി ആവശ്യമായിരുന്നു. 21 വയസ്സിനു മുകളിലുള്ള വനിതകൾക്കും 21നു താഴെയുള്ള വിവാഹിതർക്കും സ്കോളർഷിപ്പോടെ വിദേശത്തു പഠിക്കുന്ന വിദ്യാർഥിനികൾക്കും പ്രത്യേക അനുമതി ആവശ്യമില്ല. നേരത്തെ പുരുഷന്മാരുടെ അനുമതിയില്ലാതെ പാസ്പോർട്ടെടുക്കാനോ തനിച്ചു വിദേശ യാത്ര നടത്താനോ സൗദിയിൽ അനുമതി ഉണ്ടായിരുന്നില്ല.

Advertisment