പെരുമ്പാവൂർ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, July 11, 2019

റിയാദ്:പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് 2019 ലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു.ബത്ത അൽമാസ് ഓഡിറ്റോറിയത്തിൽ വൈസ് പ്രസിഡന്റ് നൗഷാദ് പള്ളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 2018 ലെ പ്രവർത്തന റിപ്പോ ർട്ട് സെക്രട്ടറി അസീസ് അലിയാർ അവതരിപ്പിച്ചു.ട്രഷറർ ഉസ്മാൻ പരീദ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

പെരുമ്പാവൂര്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍ സലാം പെരുമ്പാവൂർ (പ്രസിഡന്റ്) നിയാസ് ഇസ്മയിൽ (സെക്രട്ടറി), കരീം  കാനാംബുറം (ട്രഷറർ), മുഹമ്മദലി മരോട്ടിക്കൽ (രക്ഷാ ധികാരി )

ശേഷം നടന്ന പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് അലി ആലുവ,അലി വാരിയത്ത്,റഹീം കൊപ്പറമ്പിൽ, മുജീബ് കാലടി എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളുടെ തിര ഞ്ഞെടുപ്പ് നടന്നു…. മുഹമ്മദലി മരോട്ടിക്കൽ (രക്ഷാധികാരി )സലാം പെരുമ്പാവൂർ (പ്രസിഡന്റ്) നിയാസ് ഇസ്മയിൽ (സെക്രട്ടറി), കരീം  കാനാംബുറം (ട്രഷറർ), ഉസ്മാൻ പരീത് (ജീവകാരുണ്യം ), സിയാവുദ്ദീൻ (മീഡിയ), യാഷിർ നാനേത്താൻ (കലാകായികം) ,നെസീർ കുമ്പശ്ശേരി, അസീസ് അലിയാർ(വൈസ് പ്രസിഡന്റ്) ,നൗ ഷാദ് പള്ളത്ത്, ഡൊമനിക്ക് സാവിയൊ(ജോ. സെക്രട്ടറി) എന്നി വരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു….

കഴിഞ്ഞ കാലങ്ങളിലെ പോലെ തന്നെ ജീവകാരുണ്യ പ്രവർത്തന ങ്ങൾക്കും ജനകീയമായ പരിപാടികൾക്കും, നിലവിലെ പ്രവാസ ലോകത്തെ അവസ്ഥകൾ മുൻനിർത്തി കൊണ്ട് സംഘടനയുടെ മെമ്പർമാർക്ക് കൂടുതൽ ഊന്നൽ നൽകി കൊണ്ടുള്ള പ്രവർത്ത നങ്ങൾ ആയിരിക്കും ഈ വർഷം നടപ്പിലാക്കാൻ ശ്രമിക്കുക എന്ന് പ്രസിഡന്റ് സലാം പെരുമ്പാവൂർ പ്രസ്തുത യോഗത്തിൽ സൂചിപ്പിച്ചു,,, ട്രഷറർ കരീം കാനാംപുറം നന്ദിയും പറഞ്ഞു,,

×