Advertisment

സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും നന്മയുള്ള ലോകമാണ് ഇന്നിൻ്റെ അവശ്യം - ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത

New Update

publive-image

Advertisment

കുമ്പനാട്(പത്തനംതിട്ട): സ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കുവാനും ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ അതിജീവിച്ച് രാഷ്ട്ര നിർമ്മിതിയിൽ ഒത്തുരമയോടെ പങ്കു ചേരുന്നതിനും നന്മയുള്ള ലോകമാണ് ഇന്നിൻ്റെ അവശ്യമെന്ന് പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപോലീത്ത പ്രസ്താവിച്ചു.

കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റലിൽ നടന്ന എഴുപത്തി നാലാമത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ദേശിയ പതാക ഉയർത്തി കൊണ്ട് സന്ദേശം നല്കുകയായിരുന്നു വലിയ മെത്രാപോലീത്ത.

സ്വാതന്ത്ര്യലബ്ധിക്കു വേണ്ടി പോരാടിയവരെ വലിയ മെത്രാപോലീത്ത അനുസ്മരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ചികിത്സയിലിരിക്കെ 103-ാം വയസ്സിൽ ആണ് പങ്കെടുത്തത്. ആശുപത്രി അഡ്മിനിസ്ട്രേറ്റർ ടിപി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

mar chrysostom
Advertisment