Advertisment

‘ഈ ചിത്രം അദ്ദേഹത്തിന് വേണ്ടി മാത്രം ചെയ്യുന്നു’- വിദ്യാ ബാലൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

തമിഴകത്തിന്റെ പ്രിയപ്പെട്ട തല ബിഗ്ബിയുടെ വേഷത്തിൽ എത്തുന്നുവെന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ ഇരട്ടി മധുരവുമായി മറ്റൊരു വാർത്ത. ബോളിവുഡിന്റെ പ്രിയപ്പെട്ട നായിക വിദ്യാ ബാലൻ ചിത്രത്തിൽ തലയ്‌ക്കൊപ്പം എത്തുന്നുവെന്ന വാർത്തയാണ് പ്രേക്ഷകർക്ക് കൂടുതൽ ആവേശം പകരുന്നത്.

സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചലച്ചിത്രം പിങ്കിന്റെ തമിഴ് റീമേക്കിലാണ് അജിത് നായകനായി എത്തുന്നത്. അമിതാഭ് ബച്ചനും തപ്സിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പിങ്ക്. അമിതാഭ് ബച്ചൻ പിങ്കിൽ അവതരിപ്പിച്ച കഥാപാത്രത്തെയാണ് അജിത് തമിഴില്‍ അവതരിപ്പിക്കുന്നത്.

എന്നാൽ വിദ്യാ ബാലൻ ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് എത്തുന്നത്. ഫിലിം ഫെയറിന് വിദ്യാ ബാലൻ നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. തനിക്ക് പൊതുവെ റീമേക്കുകൾ ചെയ്യാൻ താത്പര്യം ഇല്ലെന്നും എന്നാൽ ഇത് ബോണികപൂർ നിർമ്മിക്കുന്നതുകൊണ്ടാണ് താൻ ചെയ്യാൻ തയ്യാറായതെന്നും താരം വ്യക്തമാക്കി. അദ്ദേഹമാണ് ഇങ്ങനെ ഒരു ഓഫർ ചെയ്യുന്നുവോയെന്ന് ആവശ്യപ്പെട്ടത്. അദ്ദേഹത്തോടുള്ള അടുപ്പത്തിന്റെ പേരിൽ അത് ചെയ്യാൻ താൻ തയാറായെന്നും താരം വ്യക്തമാക്കി.എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

യുവൻ ശങ്കര്‍ രാജയാണ് പുതിയ ചിത്രത്തിന്റെയും സംഗീത സംവിധായകൻ. അജിത്തിനൊപ്പം ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് നസ്രിയ ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. തലയ്‌ക്കൊപ്പം നസ്രിയ എത്തുന്നുവെന്ന വാർത്ത നസ്രിയ നാസിം എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ച് താരം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ ഇപ്പോള്‍ തമിഴിലും അരങ്ങേറ്റത്തിനു ഒരുങ്ങുകയാണ് എന്നതാണ് മറ്റൊരു സന്തോഷവാർത്ത. എസ്.ജെ സൂര്യയ്‌ക്കൊപ്പം ‘ഉയര്‍ന്ത മനിതന്‍’എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബിയുടെ തമിഴിലേക്കുള്ള പ്രവേശനം. താ തമിള്‍ വണ്ണനാണ് ചിത്രത്തിന്റെ സംവിധാനം.

Advertisment