Advertisment

പി എം നരേന്ദ്രമോദി ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചു

New Update

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത 'പിഎം നരേന്ദ്ര മോദി' എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചു. നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.

Advertisment

publive-image

ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ കേസ് ഏപ്രില്‍ 8നാണ് പരിഗണിക്കുക.

കൂടാതെ ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിച്ചിരുന്നു.

ഡിഎംകെയും ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

Advertisment