Advertisment

പി എം എഫ അൽഗുവയ്യ യുണിറ്റ് റമദാൻ കിറ്റ് വിതരണം നടത്തി .

author-image
admin
New Update

റിയാദ് :പി.എം.എഫ് സൗദി നാഷണൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം സൗദിയിലുടനീളം നടക്കുന്ന റമദാൻ കിറ്റ് വിതരണം അൽഗുവയ്യ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു. രണ്ടു ടീമുകളായി തിരിഞ്ഞ് ഏകദേശം നൂറ്റിയമ്പത് കിലോമീറ്റർ വരെ അകലെയുള്ള ആട്ടിടയന്മാരെയും, ഒട്ടകത്തിനെ മേയ്ക്കുന്നവരെയും മരുഭൂമിയിലൂടെ സഞ്ചരിച്ചു കണ്ടെത്തി അരി, പഞ്ചസാര, പലവ്യഞ്ജനങ്ങളടക്കമുള്ള റമദാൻ കിറ്റ് വിതരണം ചെയ്തു.

publive-image

തുടർച്ചയായ നാലാം വർഷമാണ് മരുഭുമിയിലേക്കൊരു കാരുണ്യ യാത്ര എന്ന പേരിൽ റമദാൻ കിറ്റ് വിതരണം നടക്കുന്നത്.പ്രസിഡന്റ്‌ വിനു വർഗീസ്, ജനറൽ സെക്രട്ടറി സന്തോഷ്‌ മതിലകം, കൺവീനർ റ്റിമ്മി ജോയ്കുട്ടി, സുനീഷ് തോമസ്, ഷിബു എൽദോ, പ്രസാദ് വേലുക്കുട്ടി, ബാബു പാവുമ്പ, ഹരിദാസൻ പാറക്കൽ, ദീപക്, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.

Advertisment