Advertisment

കേരളത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ല് പ്രവാസികള്‍: ജസ്റ്റിസ് ബി .കമാല്‍ പാഷ.

author-image
admin
Updated On
New Update
റിയാദ്: കേരളത്തിലെ സമ്പദ് ഘടനയെ നിലനിര്‍ത്തുന്നത് ഗള്‍ഫ് പ്രവാസികളാണെന്ന് ഹൈക്കോടതി മുന്‍ ജസ്റ്റിസ് ബി കമാല്‍ പാഷ.പ്രവാസി മലയാളി ഫെഡറേഷന്‍ മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
publive-image
അമേരിക്കയിലും യൂറോപ്പിലും കഴിയുന്ന പ്രവാസി മലയാളികള്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നത് തന്നെ അപൂര്‍വ സന്ദര്‍ഭങ്ങളിലാണ്. അവരുടെ സമ്പാദ്യം അവിടെ ചിലവഴിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരായി സ്ഥിരം താമസത്തിന് അവര്‍ക്ക് അവസരവും ഉണ്ട്. എന്നാല്‍ സാധാരണ പ്രവാസിയുടെ അധ്വാന ഫലത്തിന്റെ സിംഹഭാഗവും കേരളത്തിലെത്തുന്നു. ഇതാണ് സമ്പദ്നിഘടനയെ ലനിര്‍ത്തുന്നതെന്നും കമാല്‍ പാഷ പറഞ്ഞു.
publive-image
പ്രസിഡന്റ് ഷാജഹാൻ ചാവക്കാട് അധ്യക്ഷത വഹിച്ചു .സൗദി ദേശീയ സെക്രട്ടറി ഷിബു ഉസ്മാൻ ആമുഖ പ്രഭാഷണം നടത്തി .ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോട് ,ഗ്ലോബൽ ട്രഷർ നൗഫൽ മടത്തറ ,സൗദി ദേശിയ പ്രസിഡന്റ് ഡോ .അബ്ദുൽ നാസർ ,കോഡിനേറ്റർ സ്റ്റീഫൻ ജോസഫ് ,മുജീബ് കായംകുളം ,എൻ .ആർ കെ ചെയർമാൻ അഷറഫ് വടക്കേവിള ,മീഡിയ ഫോറം പ്രസിഡന്റ് ഉബൈദ് എടവണ്ണ,ഷംനാദ് കരുനാഗപ്പള്ളി ,സജി കായംകുളം ,ബിനു .കെ .തോമസ് ,ജയൻ കൊടുങ്ങല്ലൂർ മൈമൂന അബ്ബാസ് ,വിജയകുമാർ(മുസാമിയ ),അബ്ദുൽഖാദർ (ഖഫ്ജി ),പോൽ (അൽഖർജ്ജ് ),ഷാജി പാലോട് (മാറാത്ത് )തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .
publive-image
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഡോ .അബ്ദുൽമജീദ് ചിങ്ങോലി ,ഷൈല മജീദ് ,മണിലാൽ ,അബ്ദുൽ അസീസ് ,അബ്ദുൽ മജീദ് ,അജേഷ് ,മണി ബ്രതെര്സ് എന്നിവരെ ചടങ്ങിൽ ആദരിച്ചു .പി .എം .എഫ് ഓർമഫലകം ജസ്റ്റിസ് കമാൽ പാഷക്ക് റാഫി പാങ്ങോട് നൽകി .സുരേഷ് ശങ്കർ ഷരിക്ക് തൈക്കണ്ടി ,സലിം വലിലപ്പുഴ ,രാജേഷ് പറയങ്കുളം ,സോണി കുട്ടനാട് ,അസ്‌ലം പാലത്ത് ,ജോൺസൻ മാർക്കോസ് ഷൗക്കത്ത് ,റസ്സൽ ,ജലീൽ ആലപ്പുഴ ,അലി എ .കെ .റ്റി ,നസീർ തൈക്കണ്ടി ,സമീർ റൈബക്ക് ,ജിബിൻ സമദ് ,അഷറഫ് തൈക്കണ്ടി,സിയാദ് എന്നിവർ നേതൃത്വം നൽകി .
publive-image
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലോഷ്യസ് വില്യം സ്വാഗതവും രാജു പാലക്കാട് നന്ദിയും പറഞ്ഞു .മണി ബ്രദേര്‍ഴ്സ് ഡാന്‍സ് ട്രൂപ്പ്   ,സത്താർ മാവൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കലാവിരുന്നും അരങ്ങേറി . സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.
publive-image
Advertisment