വെഡ്ഡിങ് ഷൂട്ടിനിടെ വരനും വധുവും വഞ്ചി മറിഞ്ഞ് വെള്ളത്തില്‍ വീണു; വൈറലായി വീഡിയോ

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Saturday, January 12, 2019

ആലപ്പുഴ: ഫോട്ടോഷൂട്ടിനിടെ വരനും വധുവും വഞ്ചി മറിഞ്ഞ് വെള്ളത്തിലേക്ക് വീഴുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. അടുത്തിടെ വിവാഹിതരായ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയുടെയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസിന്റെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ്ങിനിടെയാണ് സംഭവം.

കുട്ടനാടാണ് ലൊക്കേഷന്‍. കായലിലൂടെ വഞ്ചി തുഴഞ്ഞു പോകുന്നതായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. പോസ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ക്യാമറാമാന്‍ നല്‍കുന്നുണ്ടായിരുന്നു. വധു അല്‍പ്പം ഭയത്തിലായിരുന്നു. ഇതിനിടെ വഞ്ചി അപ്രതീക്ഷിതമായി മറിഞ്ഞു. വെള്ളത്തില്‍ വീണ ഇരുവരെയും കൂടെയുണ്ടായിരുന്നവര്‍ കരയ്ക്ക് പിടിച്ചു കയറ്റി. പിന്നീട് കൂട്ടച്ചിരിയായി മാറി. അങ്കമാലി കിടങ്ങൂര്‍ സ്വദേശി ജിബിന്‍ ദേവ് പകര്‍ത്തിയ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.

×