പ്രവാസലോകത്തെ പ്രതിക്ഷകളില്‍ കൊച്ചുമിടുക്കി ദേവിക ബാബുരാജ്.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Friday, February 9, 2018

റിയാദ്: സത്യം ഓണ്‍ലൈന്‍ ന്യൂസ്‌ സൗദിഅറേബ്യ ആരംഭിച്ച പ്രവാസലോകത്തെ പ്രതിക്ഷകള്‍ എന്ന പരിപാടിയിലൂടെ പരിചയപെടുത്തുന്ന പ്രതിഭകളില്‍ ഇന്ന്‍ നമ്മോടൊപ്പം ഉള്ളത് ഒരു കൊച്ചുമിടുക്കിയാണ് ദേവിക ബാബു രാജ് കണ്ണൂര്‍ കയരളം സ്വദേശികളായ ബാബു രാജ് ലീന ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയവളാണ് ദേവിക.

പാട്ട് രംഗത്ത് മാത്രമാല്ല ചിത്ര രചന ക്ലാസിക്കല്‍ ഡാന്‍സ് എന്നിവയും ദേവിക അഭ്യസിക്കുന്നുണ്ട് റിയാദിലെ വിവിധ സംഘടനകള്‍ നടത്തിയിട്ടുള്ള ചിത്ര രചന മത്സരങ്ങളില്‍ പങ്കെടുത്ത് ഒന്നാം സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.അഞ്ചുവയസ്സുമുതല്‍ സംഗീതം പഠിക്കുന്നുണ്ട്

പഴയകാല പാട്ടുകള്‍ പാടുന്നതിനാണ് ദേവികക്ക് കൂടുതല്‍ താല്പര്യം ദേവികയുടെ പാട്ടുകള്‍ തെരഞ്ഞെടുക്കുന്നത് അച്ഛനും അമ്മയും ചേര്‍ന്നാണ് പഠിച്ച് ഒരു ശാത്രജ്ഞയാകണമെന്നാണ് താല്‍പര്യം ഒപ്പം കലാരംഗത്തും തുടരണമെന്നാണ് ദേവികയുടെ മുന്നോട്ടുള്ള ആഗ്രഹം ദേവികക്ക് ഒരു സഹോദരന്‍ ഉണ്ട്  അഭിനവ്, അച്ഛന്‍ ബാബു രാജ് കഴിഞ്ഞ ഇരുപത് വര്‍ഷമായി സൗദിയിലുണ്ട് ബിസിനെസ്സ് ചെയുന്നു ദേവികയുടെ അമ്മ എറിത്രിയന്‍ സ്കൂളിലെ അധ്യാപികയാണ്.

നിങ്ങളുടെ അറിവിൽ ഏതെങ്കിലും അറിയപ്പെടാത്ത കലാകാരന്മാർ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക ജയൻ കൊടുങ്ങല്ലൂർ മൊബൈൽ 0534859703, അയൂബ് കരൂപ്പടന്ന 0538234406 വാട്ട്സ്ആപ്പ് 91 9633183864, ഇമെയിൽ [email protected]

×