Advertisment

പ്രളയാനന്തര പുനർ നിർമാണത്തിന് കേന്ദ്ര പാക്കേജ് അനിവാര്യം: പ്രവാസി സാംസ്‌കാരിക വേദി.

New Update

ജിദ്ദ: കേരളത്തിലെ പ്രളയാനന്തര പുനർ നിർമാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രവാസി സാംസ്‌കാ രിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

കേരളത്തിനോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന പ്രതിഷേധാർഹമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി സമർപ്പിക്കപ്പെട്ട ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ ഒട്ടും അമാന്തിക്കരുത്.

പരിസ്ഥിതിലോല പ്രദേശങ്ങളിലെ വൻകിട ഖനന പ്രവർത്തന ങ്ങൾ അവസാനിപ്പിക്കണം. പ്രളയം കൂടുതൽ ബാധിച്ച കവളപ്പാറയിലടക്കം വെൽഫെയർ പാർട്ടിയുടെ നിയന്ത്രണ ത്തിലെ ടീം വെൽഫെയർ നടത്തിയ സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.

ഒരു സംസ്ഥാനത്തെ ജനങ്ങളെ ഒന്നടങ്കം ബന്ദികളാക്കി കൊണ്ടും ജനപ്രതിനിധി സഭകളെയും പാര്‍ലമെന്റ് അംഗങ്ങളേയും പ്രതിപക്ഷ പാര്‍ട്ടികളെയും വിശ്വാസത്തിലെടുക്കാതെയുമാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദ് ചെയ്തത്.

രാജ്യത്ത് സംഘ് പരിവാർ സമഗ്രാധിപത്യം സ്ഥാപിതമായി എന്ന വ്യക്തമായ സൂചനയാണിത് നൽകുന്നത്. ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കാൻ രാജ്യത്തെ മുഴുവന്‍ മതനിരപേക്ഷ ജനാധിപത്യ സമൂഹങ്ങളും കൈകോര്‍ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം പി അഷ്‌റഫ് , സി എച് ബഷീർ, എ കെ സൈത ലവി, വേങ്ങര നാസർ, ഉമറുൽ ഫാറൂഖ് എന്നിവർ സംസാരിച്ചു.

Advertisment