Advertisment

ഗായത്രി വിജയകുമാറിന് ഐ സി എ സി ഐ നടന കലാ പുരസ്കാരം

New Update

ടൊറോന്റോ:  ഇൻഡോ -കനേഡിയൻ ആർട്സ് ആൻഡ് കൾച്ചർ ഇനീഷിയെറ്റിവ് (ICACI ) നൽകുന്ന ആറാമത് വിമൻ ഹീറോ കമ്മ്യൂണിറ്റി അവാർഡിന് മലയാളി നർത്തകിയും നൃത്ത അധ്യാപികയും സംഗീതജ്ഞയുമായ ഗായത്രി വിജയകുമാർ അർഹയായി.

Advertisment

മുൻ സെനറ്റർ ആഷാ സേത് , സുഘദീപ് കാങ് , ഉർസ് ഹീർ , പട്രീഷ്യ ഗോൺസാൽവസ് , ഹലീമ സാദിയ , ശിവാനി ശർമ്മ ഗുപ്ത , ചിത്രലേഖ പൊടിനിസ് ,സിമ്രാൻ മാൻ എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ .

publive-image

നൃത്തവും സംഗീതവും ഒരു തപസ്യയാക്കി, അതിനായി എല്ലാ ആഴ്ചയിലും ആയിരത്തോളം കിലോമീറ്റർ ഡ്രൈവ് ചെയ്യുന്നത് ഒരു ജീവിതചര്യയാക്കുക , തികഞ്ഞ അർപ്പണ ബോധത്തോടെ നിരവധി സ്റ്റേജുകളിൽ കമ്മ്യൂണിറ്റി വിത്യാസമില്ലാതെ പെർഫോം ചെയ്യുക, - കല തന്നെ ജീവിതമാക്കി മാറ്റിയ ഗായത്രി വിജയകുമാറിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത് കലയോടുള്ള ഈ അഭിനിവേശമാണ്. അതിനാൽ തന്നെ നടനകലക്കുള്ള ഐ സി എ സി ഐ പുരസ്ക്കാരം അവരെ തേടിയെത്തിയതിൽ ഒട്ടും അത്ഭുതപ്പെടാനില്ല .

മലയാളി കമ്മ്യൂണിറ്റിക്ക് വെളിയിൽ നിന്നും ഇങ്ങനൊരു അവാർഡ് ലഭിച്ചത് ഗായത്രിയുടെ അതിർ വരമ്പുകളില്ലാത്ത സാമൂഹ്യ സേവനത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാണ് .

നിരവധി തവണ ഓ ഐ ഡി എ (ഒന്റാരിയോ ഡാൻസ് ഫെസ്റ്റിവൽ ) സ്പിരിറ്റ് അവാർഡ് നേടിയിട്ടുള്ള ഗായത്രി കാനഡയിലെ ഒട്ടു മിക്ക മലയാളി അസ്സോസ്സിയേഷനുകളിൽ നിന്നും പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

publive-image

എൻ.എസ് .എസ് കാനഡ, രാധാകൃഷ്ണ ടെംപിൾ , സെന്റ് തോമസ് കാത്തലിക് ചർച്ച് , കന്നഡ സംഘ, തുടങ്ങിയ നിരവധി മത-സാംസ്കാരിക സംഘടനകൾ ഗായത്രിയെ അവരുടെ സാമൂഹ്യ പ്രതിബദ്ധതതയും അർപ്പണ ബോധവും കണക്കിലെടുത്ത് ആദരിച്ചിട്ടുണ്ട്.

കൊറിയൻ, ജാപ്പനീസ് , ശ്രീലങ്കൻ, തമിഴ് , ഗുജറാത്തി, കന്നഡ, തെലുങ്ക് കമ്മ്യൂണിറ്റികളിലും വിവിധ പരിപാടികളിൽ പങ്കെടുത്ത്‌ അനുമോദനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള ഗായത്രി നിരവധി ഓർഗനൈസേഷനുകളിൽ ഔദ്യോഗീക സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

സാർണിയ, ലണ്ടൻ, കേംബ്രിഡ്ജ്, ബ്രാംപ്ടൺ, സ്കാർബറോ, എന്നിവിടങ്ങളിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന നൂപുര സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് സ്ഥാപകയും ആർട്ടിസ്റ്റിക് ഡയറക്റ്ററുമായ ഗായത്രി, അഞ്ചാം വയസ്സിൽ നൃത്തവും സംഗീതവും അഭ്യസിച്ചു തുടങ്ങിയതാണ്., ഇന്നും ജീവവായു പോലെ അത് കൂടെ കൊണ്ടുനടക്കുകയാണ് .

publive-image

നൂപുര സ്‌കൂൾ വഴി നിർധനരായ കുട്ടികൾക്ക് സൗജന്യമായും ഫീസിളവ് നൽകിയും നൃത്താഭ്യാസത്തിന് അവസരം നൽകുന്ന ഗായത്രിയുടെ സാമൂഹ്യ പ്രതിബദ്ധത ശ്‌ളാഹനീയമാണ്.

മാർച്ച് 24 ശനിയാഴ്ച മിസ്സിസ്സാഗയിലുള്ള റെഡ് റോസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ മന്ത്രിമാരുടെയും എം പി മാരുടെയും സാന്നിധ്യത്തിൽ ഗായത്രി അവാർഡ് ഏറ്റുവാങ്ങും.

കൂടുതൽ വിവരങ്ങൾക്ക് ഇൻഡോ -കനേഡിയൻ ആർട്സ് ആൻഡ് കൾച്ചർ ഇനീഷിയെറ്റിവ് (ICACI ) മാനേജിംഗ് ഡയറക്ടർ മോക്ഷി വിർക്കുമായി (Mokshi Virk ) 416.804.5005 എന്ന നമ്പറിൽ ബന്ധപ്പെടുക .

Advertisment