പ്രവാസി ക്ഷേമം ഗവൺമെൻ്റിൻ്റെ ലക്ഷ്യം: ഇ പി ജയരാജൻ

ജോസ് എം ജോര്‍ജ്ജ്
Friday, December 22, 2017

ഓസ്‌ട്രേലിയ:  പ്രവാസി ക്ഷേമത്തിന് വലിയ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നയമാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിഗവൺ മെന്റിനുള്ളതെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ പറഞ്ഞു. ഓസ്‌ട്രേലിയയിലെ ഇടതു പുരോഗമന സംഘടനയായ ഗ്രാൻമയുടെ ഒന്നാം വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ ക്ഷേമത്തിന്റ ഭാഗമായി ചരിത്രത്തിലാദ്യമായികേരള സർക്കാർ ലോക കേരള സഭ സംഘടിപ്പിക്കുകയാണ്.  സംസ്ഥാനത്തിൻ്റെ ഔദ്യോഗിക അതിർത്തി കൾ കടന്ന് ഇന്ത്യയിലെ ഇതര സംസ്ഥാന ങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലോകത്താകെയും കേരളം വളരുന്നു എന്ന തിരിച്ചറിവാണ് ലോക കേരള സഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ എന്നദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയയിലെ പ്രവാസികളുടെ എല്ലാവിധ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന കേരളാ ഗവണ്മെന്റ് അംഗീകൃത സംഘടനയാണ് ഗ്രാൻമ എന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഗ്രാൻമ പ്രസിഡന്റ് പ്രമോദ്‌ലാൽ അധ്യക്ഷനായിരുന്നു.

×