അഭയദേവ് സ്മാരക പത്ര പ്രവർത്തക അവാർഡ് സന്തോഷ് കരിമ്പുഴക്ക്

Monday, March 19, 2018

സിഡ്നി -കവിയും, വിവർത്തകനും,ഗാനരചയിതാവുമായ അഭയദേവിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അഭയദേവ് സ്മാരക സാഹിതീയ പത്രപ്രവർത്തകനുള്ള പുരസ്‌കാരം സന്തോഷ്‌ കരിമ്പുഴക്ക്.

പത്രപ്രവർത്തന രംഗത്തെ മികച്ച പ്രവർത്തനങ്ങളെ പരിഗണിച്ചാണ് അഭയദേവ് സ്മാരക പത്രപ്രവർത്തക പുരസ്‌കാരത്തിന് സന്തോഷ്‌ കരിമ്പുഴയെ തെരഞ്ഞെടുത്തത്.  ഡോക്ടർ ആർസു ,ഡോക്ടർ ചന്ദ്രൻ,പ്രൊഫസർ വേലായുധൻ, ഡോക്ടർ രാധാമണി തുടങ്ങിയവരാണ് അവാർഡ് സമിതിയിലുണ്ടായിരുന്നത് .

യു.എ.ഖാദർ ,എം.എം.ബഷീർ തുടങ്ങിയവർ പങ്കെടുക്കുന്ന പുരസ്‌കാര ചടങ്ങ് ഈ മാസം 24 നാണ്.  മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും , പത്രങ്ങളിലും സന്തോഷ് കരിമ്പുഴ ലേഖനങ്ങൾ എഴുതാറുണ്ട്. പത്തിലധികം ഡോക്യുമെന്ററി ഫിലിമുകൾക്ക് രചനയും, സംവിധാനവും നിർവഹിച്ചിട്ടുണ്ട്.

×