ഓസ്‌ട്രേലിയന്‍ ഡെ പരേഡില്‍ ‘എന്റെ കേരളം’ കള്‍ച്ചറല്‍ ഫോറം

പോള്‍ സെബാസ്റ്റ്യന്‍
Wednesday, January 31, 2018

 

മെല്‍ബണ്‍:  വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2500 ഓളം പേര്‍ പങ്കെടുത്ത ഓസ്‌ട്രേലിയന്‍ ഡെ പരേഡില്‍ മലയാളി സംഘടന സാന്നിദ്ധ്യം ശ്രദ്ധേയമായി. മെല്‍ബണ്‍ സിറ്റിയില്‍ വച്ച്‌ നടന്ന പരേഡില്‍ ‘എന്റെ കേരളം’ കള്‍ച്ചറല്‍ ഫോറത്തിന്റെ 30 ഓളം പ്രവര്‍ത്തകരാണ്‌ പരമ്പരാഗത കേരളീയ വേഷത്തില്‍ അണിനിരന്നുകൊണ്ട്‌ തദ്ദേശീയരുടെ പ്രശംസ പിടിച്ചുപറ്റിയത്‌.

ബെന്‍ഡിഗോ ചെമ്പട ബ്രദേഴ്‌സിന്റെ ചെണ്ട മേളത്തിന്റെ ചടുല താളത്തിന്റെ അകമ്പടിയോടെ ചുവട്‌ വച്ച എന്റെ കേരളം ടീം, റോഡിനിരുവശവും തിങ്ങി നിറഞ്ഞ ആയിരങ്ങളുടെ കരഘോഷം ഏറ്റുവാങ്ങി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട്‌ ‘കേരള’ സാന്നിദ്ധ്യം കൂടുതല്‍ കരുത്തുറ്റതാക്കമെന്ന്‌ ‘എന്റെ കേരളം’ കള്‍ച്ചറല്‍ ഫോറം സംഘാടകര്‍ അറിയിച്ചു.

×