കലാഭവൻ ഗ്രൂപിന്റെ ഓസ്‌ട്രേലിയൻ പര്യടന൦: സാമ്പത്തിക ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

Monday, February 12, 2018

മെല്‍ബണ്‍:  കൊച്ചിൻ കലാഭവൻ ഗ്രൂപിന്റെ ഓസ്‌ട്രേലിയൻ പര്യടനവുമായി ബന്ധപെട്ടു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തകളിൽ പരാമർശിച്ചിരിക്കുന്നത് പോലെ കേരള അസോസിയേഷൻ ഓഫ് ടൗൺസ്‌വില്ലിനു യാതൊരു വിധ സാമ്പത്തിക നഷ്ടവും സംഭവിച്ചിട്ടില്ല എന്ന് KAT inc. കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഈ കലാ പരിപാടി മാർച്ചു മൂന്നാം തീയതി ടൗൺസ്‌വില്ലിൽ നടത്തുവാൻ ഉദ്ദേശിച്ചിരുന്നതാണെങ്കിലും വിസയുടെ പ്രശ്നങ്ങൾ കാരണം അവരുടെ പര്യടനം റദ്ദു ചെയ്യുകയാണ് എന്ന് ബന്ധപ്പെട്ടവർ അറിയിക്കുക ഉണ്ടായി . ഇതിൽ ഒരിടത്തു പോലും kat inc ക്കു ഒരു ഡോളർ പോലും നഷ്ടപ്പെട്ടിട്ടില്ല.

മെല്‍ബണിലേയോ മറ്റു മഹാനഗരങ്ങളിലെയോ വ്യക്തികൾ തമ്മിലോ മറ്റു സംഘടനകൾ തമ്മിലോ ഉള്ള അഭിപ്രായ വ്യത്യാസങ്ങളിലൂടെയോ തർക്കങ്ങളിലൂടെയോ ഉടലെടുക്കുന്ന ഇത്തരം വാർത്തകളിൽ ദയവായി കാറ്റ് inc പോലെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സംഘടനാ കളെ ഇനിയെങ്കിലും ദയവായി വലിച്ചിഴക്കരുതേ എന്ന് അഭ്യർത്ഥിക്കുന്നു.

×