മെല്‍ബണില്‍ അങ്കമാലി ലവേഴ്‌സ്‌ ഫാമിലി അസോസിയേഷന്റെ വാര്‍ഷികാഘോഷം ‘വിജയോത്സവം 2018’

പോള്‍ സെബാസ്റ്റ്യന്‍
Thursday, July 12, 2018

മെല്‍ബണ്‍:  അങ്കമാലി ലവേഴ്‌സ്‌ ഫാമിലി അസോസിയേഷന്റെ രണ്ടാം വാര്‍ഷിക ആഘോഷം ക്യാച്ച്‌മിസ്റ്റോര്‍ ‘വിജയോത്സവം 2018’ ജൂലൈ 21-ാം തിയതി (ശനിയാഴ്‌ച) വൈകുന്നേരം 6.30 മുതല്‍ മെല്‍ബണിലുള്ള ഗ്രീന്‍സ്‌ബറോ സെര്‍ബിയന്‍ ഓര്‍ത്ത്‌ഡോക്‌സ്‌ ചര്‍ച്ച്‌ ഹാളില്‍ വച്ച്‌ നടത്തുന്നു.

അര്‍ജുന അവാര്‍ഡ്‌ ജേതാവും ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ക്യാപ്‌റ്റനുമായിരുന്ന ഐ.എം. വിജയനാണ്‌ മുഖ്യാതിഥിയായി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്‌. സിനിമാലയിലൂടെ മലയാള ടിവി പ്രേക്ഷകര്‍ക്ക്‌ ഏറെ പ്രിയപ്പെട്ടവരായ മിമിക്‌സ്‌ പരേഡുകളില്‍ അച്യുതാനന്ദ ചാക്യാര്‍ ആയി കാണികളുടെ നിറഞ്ഞ കയ്യടി നേടിയിട്ടുള്ള പ്രമോദ്‌ മാളയും വിജയോത്സവം 2018 ന്റെ വേദിയില്‍ എത്തിച്ചേരും.

മെല്‍ബണിലെ ആദ്യത്തെ മലയാളി കൗണ്‍സിലര്‍ ടോം ജോസഫും ആശംസകളുമായി വാര്‍ഷികാഘോഷ സമ്മേളനത്തില്‍ പങ്കെടുക്കും. മെല്‍ബണിലെ വിവിധ ചെണ്ടമേള ടീമുകളുടെ പ്രകടനവും ബോളിവുഡ്‌ ഡാന്‍സുകളും മെല്‍വോയ്‌സ്‌ ഓര്‍ക്കസ്‌ട്ര ഒരുക്കുന്ന ഗാനമേളയും ഉള്‍പ്പെടെ വിവിധങ്ങളായ കലാപരിപാടികളാണ്‌ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിരുന്നത്‌.

ഡിന്നറോടെ വാര്‍ഷികാഘോഷം സമാപിക്കും. മെല്‍ബണിലെ പ്രശസ്‌ത ഫര്‍ണിച്ചര്‍ ഷോപ്പായ ക്യാച്ച്‌മിസ്റ്റോര്‍, ഹോം ലോണ്‍ സ്‌പെഷ്യലിസ്റ്റ്‌ പിഎഫ്‌ജി മണി, ജിഎംബി വിന്‍ഡൊ കവറിങ്ങ്‌സ്‌, മൈ വിന്‍ഡോ ഡെക്കറേഷന്‍സ്‌, ഐ.എച്ച്‌.ഏന്‍.എ., ഫ്‌ളൈവേള്‍ഡ്‌, വേവ്‌സ്‌ ഡിജിറ്റല്‍ മീഡിയ, മൊമെന്റ്‌സ്‌ ഫോട്ടോഗ്രാഫി, ക്രിയേറ്റീവ്‌ സ്റ്റുഡിയോ എന്നിവരാണ്‌ വിജയോത്സവം 2018 സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌.

പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ടിക്കറ്റുകള്‍ ആല്‍ഫായുടെ ഭാരവാഹികളായ സോജി(0422 435 378), മാര്‍ട്ടിന്‍ (0470 463 081), ജോബി (0430 489 071), ലൈജു (0426 380 083), ഷാജി (0434 010 205), സിജൊ (0433 500 750) എന്നിവരില്‍ നിന്ന്‌ ലഭിക്കും.  അഡ്രസ്‌: 212 ഡയമണ്ട്‌ ക്രീക്ക്‌ റോഡ്‌, ഗ്രീന്‍സ്‌ബറോ.

×