മില്‍പാര്‍ക്ക്‌ പള്ളിയില്‍ സെന്റ്‌ ആന്റണീസ്‌ തിരുന്നാള്‍ ജൂണ്‍ 22 ന്‌

പോള്‍ സെബാസ്റ്റ്യന്‍
Thursday, June 14, 2018

മെല്‍ബണ്‍:  മില്‍പാര്‍ക്ക്‌ സെന്റ്‌ ഫ്രാന്‍സിസ്‌ അസ്സീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍ ജൂണ്‍19 ചൊവ്വാഴ്‌ച മുതല്‍ ജൂണ്‍ 22 വെള്ളിയാഴ്‌ച വരെ ആഘോഷിക്കും. ജൂണ്‍ 19 ചൊവ്വാഴ്‌ച പാദുവയില്‍ നിന്നും കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ്‌ എഴുന്നള്ളിച്ച്‌ വച്ച്‌ വൈകീട്ട്‌ 6.30 ന്‌ ജപമാലയും തുടര്‍ന്ന്‌ 7 മണിക്ക്‌ ഫ്രാന്‍സിസ്‌ക്കന്‍ അച്ചന്മാരുടെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലിയും വിശുദ്ധ അന്തോണീസിന്റെ നൊവേനയും നടക്കും.

വിശുദ്ധന്റെ തിരുശേഷിപ്പ്‌ വണങ്ങുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. പ്രധാന തിരുന്നാള്‍ ദിനമായ ജൂണ്‍ 22 വെള്ളിയാഴ്‌ച വൈകീട്ട്‌ 6.30 ന്‌ ജപമാലയും നൊവേനയും 7 മണി മുതല്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയും നടക്കും. തുടര്‍ന്ന്‌ ഇറ്റലിയില്‍ നിന്നുകൊണ്ടു വന്ന വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം വെഞ്ചിരിച്ച്‌ ദേവാലയത്തില്‍ പ്രതിഷ്‌ഠിക്കും.

വര്‍ണ്ണ ശബളമായ മുത്തുക്കുടകളുടെ അകമ്പടിയോടെ വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട്‌ ദേവാലയം ചുറ്റിയുള്ള മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരിക്കും. തുടര്‍ന്ന്‌ പാരീഷ്‌ ഹാളില്‍ നടക്കുന്ന സ്‌നേഹവിരുന്നോടെ തിരുന്നാളാഘോഷങ്ങള്‍ സമാപിക്കും. ജാതിമത ഭേദ്യമെന്നെ മെല്‍ബണിലെ വിവിധ ക്രൈസ്‌തവ സമൂഹങ്ങളിലെ വിശ്വാസികള്‍ ഒരുമിച്ചാണ്‌ ആഘോഷങ്ങക്ക്‌ നേതൃത്വം നല്‌കുന്നത്‌.

തിരുന്നാളില്‍ പങ്കെടുത്ത്‌ വിശുദ്ധന്റെ മാദ്ധ്യസ്ഥത്തിലൂടെ ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി അസിസ്റ്റന്റ്‌ വികാരി ഫാ. ആന്റണി ക്രൂസ്‌ അറിയിച്ചു.

വിലാസം: സെന്റ്‌ ഫ്രാന്‍സിസ്‌ അസ്സീസി ചര്‍ച്ച്‌,
290 ചൈല്‍ഡ്‌സ്‌ റോഡ്‌, മില്‍പാര്‍ക്ക്‌

×