എല്ലാം ചക്കമയം …. വരിക്കച്ചക്ക ഒരു ‘അഡാറു ഹിറ്റ്’ ….

ജോസ് എം ജോര്‍ജ്ജ്
Thursday, February 22, 2018

ആസ്‌ട്രേലിയയിൽ മെൽബണിൽ നിന്നും സോഷ്യൽ മീഡിയായിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന “വരിക്കച്ചക്ക” ടീമിന്റെ ഹാസ്യ പരമ്പരകൾ പ്രേക്ഷകർ ഏറ്റെടുത്തു എന്നുള്ളതിനു തെളിവാണ് ഈ ടീമിന് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന അഭിനന്ദനങ്ങൾ….

അമേരിക്കയിൽ നിന്നും “അക്കര കാഴ്ചകളും”, ഫ്‌ളവേഴ്‌സ് ടി. വി. യിലെ ഉപ്പും മുളകും ,കൈനീട്ടി സ്വീകരിച്ച പ്രേക്ഷകർ, മെൽബണിൽ നിന്നും “വരിക്കച്ചക്ക” ടീമിന്റെ ഈ സംരംഭത്തെ രണ്ടു കൈയും നീട്ടി സ്വീകരിച്ച സന്തോഷത്തിലാണ് ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച ഒരു പറ്റം സുഹൃത്തുക്കൾ … ഇനിയും വെളിയിൽ വരുവാനിരിക്കുന്ന ആറോളം എപ്പിസോഡുകളുടെ മിനുക്കു പണിയിലാണ് ഈ സുഹൃത്തുക്കൾ…. സമകാലീന പ്രശ്നങ്ങൾ നർമ്മത്തിന്റെ മേമ്പൊടിയോടുകൂടി തുറന്നു കാണിക്കയാണ് വരിക്കച്ചക്കയുടെ ഓരോ എപ്പിസോഡും…..

മെൽബണിലെ വിവിധ പ്രദേശവാസികളായ നാല്പതോളം കലാകാരന്മാരും കലാകാരികളും ആണ് ഈ വരിക്കച്ചക്കയുടെ മുന്നിലും, പിന്നിലും പ്രവർത്തിക്കുന്നത് . ബിജു കാനായി കഥയും,സംഭാഷണവും,സംവിധാനവും നിർവഹിക്കുന്ന വരിക്കച്ചക്കയുടെ എപ്പിസോഡുകൾക്കു, ക്യാമറ ,ശബ്ദം ,വെളിച്ചം ,എഡിറ്റിംഗ് എന്നിവ ബിജുവിന്റെ നിഴലുകളായ വിമൽ പോൾ, മധു മിനി, സൻജയ് പരമേശ്വരൻ,കിഷോർ ജോസ്, ടിജോ എന്നിവരും,തൃശ്ശൂർ ചേതന യിലെ സജീഷ് നമ്പൂതിരി എഡിറ്റിംങ്ങും നിർവഹിച്ചിരിക്കുന്നു.

അജിമോൾ, മീനൂസ് മധു, ലളിത രാജൻ,ബെനില അംബിക, രശ്മി സുധി, ദീപ്തി ജെറി, ശ്രുതി അജിത്ത് സജിമോൻ ജോസഫ്, അജിത് കുമാർ, രാജൻ വെണ്മണി ,ഡോറ അതിയിടത്ത്, ക്ളീറ്റസ് ആന്റണി , സുനു സൈമൺ, ,ജോണി മാറ്റം, മാത്യൂസ് കളപ്പുരക്കൽ പ്രതീഷ് മാർട്ടിൻ, ഉദയൻ വേലായുധൻ,ശ്രീജിത്ത്, ശശിധരൻ, മാസ്റ്റർ ഈനാഷ്….തുടങ്ങിയ ഒരു വലിയ നിര നടീനടന്മാർ നിറക്കൂട്ടുകളില്ലാതെ ഇതിൽ ജീവിച്ചിരിക്കുന്നു.

×