Advertisment

വിയന്നയില്‍ ഒരു ജില്ലയില്‍ മാത്രം ഇനിയും പൊട്ടാത്ത 100 ലധികം ബോംബുകള്‍

New Update

publive-image

Advertisment

വിയന്ന:  ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ 22- )൦മത്തെ ജില്ലയില്‍ മാത്രം ഇനിയും നൂറിലധികം ബോംബുകള്‍. പോയ വാരത്തില്‍ 2 ബോംബുകളാണ് കണ്ടെത്തി നിര്‍വീര്യമാക്കിയത്. ജനുവരി അവസാന വാരത്തില്‍ നിര്‍വീര്യമാക്കിയ ബോംബുകളില്‍ ഒരെണ്ണം 100 കിലോയും മറ്റൊരെണ്ണം 70 കിലോയും തൂക്കമുള്ളതായിരുന്നു.

ഫെബ്രുവരി ആദ്യ വാരത്തില്‍ ബോംബ്‌ അലാം സര്‍ക്കാര്‍ നല്‍കിയിരുന്നു. 100 കിലോഗ്രാം ഭാരമുള്ള ബ്രിട്ടീഷ് ബോംബാണ് അന്ന് നിര്‍വീര്യമാക്കിയത്.

രണ്ടാം ലോക മഹായുദ്ധകാലത്ത് 1912 മുതല്‍ വിമാനത്താവളമായിരുന്ന ഇവിടം 1945 ലാണ് നശിപ്പിക്കപ്പെട്ടത്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ആസ്പേണില്‍ ഭൂമിക്കടിയില്‍ 80 ബോംബുകള്‍ ഇനിയും ഉണ്ടെന്നാണ്.

Advertisment