Advertisment

ഓസ്ട്രിയയില്‍ ,രാവിലെ സ്കൂളുകളുകളുടെ മുന്നിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കുന്നു

New Update

publive-image

Advertisment

 

വിയന്ന:  വിയന്നയിലെ സ്കൂളുകള്‍ക്ക് മുന്നിലൂടെയുള്ള റോഡുകളില്‍ കൂടിയുള്ള വാഹന ഗതാഗതം സ്കൂള്‍ സമയത്ത് നിരോധിച്ചുകൊണ്ടുള്ള പുതിയ ഗതാഗത പരിഷ്കാരം തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു.  പത്താം തീയതി മുതല്‍ നവംബര്‍  രണ്ടാം തീയതി വരെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കുന്നത്.

കാറുകള്‍, ബൈക്കുകള്‍, മോപ്പഡുകള്‍ എന്നീ വാഹനങ്ങളാണ് നിരോധിച്ചവയില്‍പ്പെടുന്നത്. ലിയോപോള്‍ഡ് സ്റ്റാറ്റില്‍ നടപ്പിലാക്കുന്ന നിയമം താമസിയാതെ വിയന്നയിലെമ്പാടും നിലവില്‍ വരും. ഫെറ്റൈന്‍സ് ഗാസ്സെ, ഗാബെല്‍സ് ബെര്‍ഗര്‍ സ്ട്രാസ്സെ തുടങ്ങിയ സ്കൂളുകള്‍ സ്ഥിതി ചെയ്യുന്ന റോഡുകളിലാണ് രാവിലെ 7.45 മുതല്‍ 8 - 15 വരെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗത നിരോധനം നടപ്പില്‍ വരുത്തുന്നത്.

രാവിലെ കുട്ടികളെ സ്കൂളിലാക്കാന്‍ കാറുകളിലെത്തുന്ന മാതാപിതാക്കള്‍ പലപ്പോഴും ഭീതി പരത്തുന്നതുകൊണ്ട് ഇത്തരം ഒരു പരിഷ്കാരം നടപ്പിലാക്കുന്നത്.

Advertisment