Advertisment

ഓസ്ട്രിയയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു , 22 പേര്‍ക്ക് പരിക്ക്

New Update

 

Advertisment

publive-image

വിയന്ന:  ഓസ്ട്രിയയിലെ ഓബര്‍ ഓസ്ട്രിയയില്‍ ട്രെയിനപകടത്തില്‍ ഒരാള്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓബര്‍ ഓസ്ട്രിയയിലെ ലീയോ ബോണ്‍ ജില്ലയിലാണ് അപകടമുണ്ടായത്. നിക്ലാസ് ഡോര്‍ഫ് റെയില്‍വേ സ്റ്റേഷനടുത്ത് വച്ചാണ് അപകടം.

 

publive-image

ഇന്നലെ ഉച്ചയ്ക്ക് 12.45 ന് ജര്‍മ്മനിയുടെ യൂറോ ജെറ്റും, ഓസ്ട്രിയന്‍ ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. സിഗ്നല്‍ സംവിധാനത്തിലുണ്ടായ തകരാറാണ് കൂട്ടിയിടിക്കുള്ള കാരണമായി പ്രാഥമിക നിഗമനം. കൂട്ടിയിടിയെ തുടര്‍ന്ന്‍ നിരവധി ബോഗികള്‍ പാളം തെറ്റി. കൂട്ടിയിടിയില്‍ യൂറോസിറ്റിയില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് മരിച്ചത്.

publive-image

ഗ്രാസില്‍ നിന്നും വരികയായിരുന്നു യൂറോ സിറ്റി. 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 3 കുട്ടികളും പെടുന്നു. 60 പേര്‍ക്ക് പരിക്ക് സാരമല്ലെന്നു റെഡ് ക്രോസ് വക്താവ് പറഞ്ഞു.

publive-image

മൂന്ന് അഗ്നിശമനസേനാ വാഹനങ്ങളും 21 ആംബുലന്‍സുകളും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. അപകടത്തില്‍ മരണമടഞ്ഞ വ്യക്തിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് തന്‍റെ പ്രസ്താവനയില്‍ പറഞ്ഞു.

Advertisment