Advertisment

പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും അഭിവന്ദ്യ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് തീരുമേനിക്ക് സ്വീകരണവും സെപ്റ്റംബർ 8 ന്

New Update

ലിവർപൂൾ:  ലിവർപൂൾ സെന്റ്. ബേസിൽ മലങ്കര കത്തോലിക്കാ മിഷനിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാളും മലങ്കര കത്തോലിക്കാ സഭയുടെ സൂന്നഹദോസ് സെക്രട്ടറിയും തിരുവല്ല അതിരൂപതയുടെ അദ്ധ്യക്ഷനുമായ അഭിവന്ദ്യ തോമസ് മാർ കൂറീലോസ് തിരുമേനിക്ക് സ്വീകരണവും സെപ്റ്റംബർ 8-ാം തീയതി ശനിയാഴ്ച രാവിലെ നടത്തപ്പെടുന്നു.

Advertisment

publive-image

ശനിയാഴ്ച രാവിലെ 9.30ന് നടക്കുന്ന തിരുന്നാൾ കുർബ്ബാനയ്ക്കും മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കും അഭിവന്ദ്യ തോമസ് മാർ കൂറിലോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കുന്നതാണ്. വി.കുർബ്ബാനയ്ക്കു ശേഷം ദേവാലയത്തിന് ചുറ്റും പ്രദക്ഷിണവും തുടർന്ന് നേർച്ചവിളമ്പും നടത്തപ്പെടുന്നു. നാട്ടിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള ചാരിറ്റി ഫണ്ടും അഭിവന്ദ്യ പിതാവിന് കൈമാറുന്നതാണ്.

തിരുനാൾ ക്രമീകരണങ്ങൾക്ക് ചാപ്ലയിൻ റവ.ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ, സെക്രട്ടറി സാജു, ട്രഷറർ ജോസ് ദാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങൾ പ്രവർത്തിക്കുന്നു. തിരുനാൾ തിരുക്കർമ്മങ്ങളിൽ സംബന്ധിച്ച് പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.

ദേവാലയത്തിന്റെ വിലാസം:

Our Lady Queen Of Peace Church,

Litherland,

L21 0EQ.

Advertisment