Advertisment

സണ്ണി സ്മൃതിയിൽ രാഗാഞ്ജലി സാന്ദ്രമായി

author-image
admin
New Update

ഡബ്ലിൻ:  വേൾഡ് മലയാളി കൌൺസിൽ അയർലണ്ട് പ്രോവിൻസിന്റെയും സണ്ണി ഇളംകുളത്ത്‌ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ പമേഴ്‌സ്‌ടൌൺ സെന്റ് ലൊർകൻസ്‌ ഹാളിൽ നടത്തിയ രാഗാഞ്ജലി സാന്ദ്രമായി.

Advertisment

ഡോ .ജോസഫ് ‌ വെള്ളനാലിന്റെ രചനയിൽ പിറന്ന 'പാതിവിരിഞ്ഞു കൊഴിഞ്ഞൊരു പൂവിന്റെ 'എന്നു തുടങ്ങുന്ന ഗാനം പ്രശസ്ത ഗായകൻ സാബു ജോസഫിന്റെ ആലാപനത്തിൽ സണ്ണി ചേട്ടന്റെ ജാജല്യമായ ഓർമ്മകളെ തേടിയെത്തിയപ്പോൾ സദസ്സ് ഒന്നടങ്കം മൂകമായി . അയർലണ്ടിലെ പ്രശസ്തരായ ഗായകർ തീർത്ത മെലഡി സംഗീതം രാവേറെ നീണ്ടെങ്കിലും ഓരോ ഗാനത്തിനുമായി ജനങ്ങൾ കാതോർത്തിരുന്നു .

രാഗഞ്ജലിയിൽ പ്രവാസി രത്‌ന ,കലാ രത്ന പുരസ്‌കാരങ്ങൾ സമ്മാനിച്ചു .ഏഷ്യാനെറ്റ്‌ റ്റി വി യൂറോപ്പ് ഡയറക്ടറും ,ആനന്ദ് റ്റി വി ചെയർമാനും ,രണ്ട് പതിറ്റാണ്ടിലേറെ കാലമായി വിദേശ മലയാളികളുടെ കലാ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായ സദാനന്ദൻ ശ്രീകുമാറിന്നും എന്റെ ഗ്രാമം ചെയർമാനും ,മലയാളി അസോസിയേഷൻ ഓഫ് ആസ്‌ട്രേലിയ സെക്രെട്ടറിയും ,ജീവ കാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായ സജി മുണ്ടക്കലിനും വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ്‌ റീജിയൻ ചെയർമാൻ ജോളി തടത്തിൽ (ജർമ്മനി )പ്രവാസി രത്ന പുരസ്‌കാരം നൽകി ആദരിച്ചു .

നാടക കൃത്തും ,നടനും ,സംവിധായകനും ഗാന രചയിതാവുമൊക്കെയായി കലാരംഗത്തു തിളങ്ങുന്ന ഡോ .ജോസഫ് വെള്ളനാലിന് ജെർമ്മൻ പ്രൊവിൻസ് ചെയർമാനും പത്രപ്രവർത്തകനുമായ ജോസ് കുമ്പിളുവേലിൽ കലാ രത്‌ന നൽകി ആദരിച്ചു.

പ്രശസ്ത നർത്തകിയും അയർലണ്ടിലെ നൂറുകണക്കിന് വിദ്യാർത്ഥികളുടെ നൃത്താധ്യാപികയും ,ഡബ്ലിൻ കൂമ്പ് ഹോസ്പിറ്റലിലെ ലൊക്കേഷൻ കൺസൾട്ടന്റുമായ മീന പുരുഷോത്തമന് മുൻ റ്റി ഡി ജോന ടഫി കലാ രത്ന പുരസ്‌കാരം നൽകി ആദരിച്ചു .

ചെയർമാൻ ദീപു ശ്രീധർ ,പ്രസിഡണ്ട് ബിജു സെബാസ്റ്റ്യൻ ,സെക്രട്ടറി ബിജു പള്ളിക്കര ,പി ആർ ഒ രാജു കുന്നക്കാട്ട് ,യൂറോപ്പ് റീജിയൻ വൈസ് പ്രസിഡണ്ട് മാർട്ടിൻ പുലിക്കുന്നേൽ ,കോർക്ക് യൂണിറ്റ് പ്രസിഡണ്ട് ജെയ്സൺ ജോസഫ് ,ആർട്സ്‌ കോ ഓർഡിനേറ്റർ ഷൈബു കൊച്ചിൻ ,യൂത്ത് കോ ഓർഡിനേറ്റർ ജിജോ പീടികമല ,ജോർജ് കുട്ടി പുറപ്പന്താനം,ബിനോയ് കുടിയിരിക്കൽ ,റോയ് പേരയിൽ ,ജോൺസൻ ചക്കാലക്കൽ ,സുനിൽ മുണ്ടുപാല,സിറിൽ തെങ്ങുംപള്ളിൽ ,സുരേഷ് സെബാസ്റ്റ്യൻ ,മാത്യൂസ് ചേലക്കൽ ,പ്രിൻസ് മാപ്പിള പറമ്പിൽ ,സാബു കുഞ്ഞച്ചൻ ,ഡൊമിനിക് സാവിയോ ,ജയൻ തോമസ് ,സെബസ്റ്റിയൻ കുന്നുംപുറം തുടങ്ങിയവർ നേത്യുത്വം നൽകി.

ബിനു കെ പി
ജോഷി കൊച്ചുപറമ്പിൽ
ശ്യാം എസാദ്
മംഗള രാജേഷ്
ജാസ്മിൻ
ഷീബ ഷാറ്റ്സ്‌
രാധിക ബാലചന്ദ്രൻ
ബെന്നി ജോസഫ്
ലിജു ജോസഫ്
ഷിജോ പുളിക്കൽ
അജിത് കേശവൻ
ആദിൽ അൻസാർ
മിന്നു  ജോർജ്  പുറപ്പന്താനം
ഗ്രേസ് മരിയ ബെന്നി
കരോളിൻ അബ്രഹാം
ലെവിൻ ഷാജുമോൻ
ഗ്ലെൻ ജോർജ് ജിജോ
ഈഫ  ഷിജിമോൻ
മാർട്ടിൻ പുലിക്കുന്നേൽ
ജിജോ പീടികമല
ടോം എന്നിവർ മനോഹരമായി ഗാനമാലപിച്ചു.
Advertisment