Advertisment

നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു

author-image
ബിജു എല്‍ നടയ്ക്കല്‍
Updated On
New Update

ഡബ്ലിൻ:  ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ വിശുദ്ധ കുർബാന സെൻ്ററുകളും സംയുക്തമായി നടത്തുന്ന കുരിശിൻ്റെ വഴി ഏപ്രിൽ 12 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 4 നു ബ്രേ ഹെഡ് കാർപാർക്കിൽനിന്ന് ആരംഭിക്കും.

publive-image

കുരിശിൻ്റെ വഴിക്ക് മുമ്പായി ഉച്ചകഴിഞ്ഞ് 2:30 നു ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വിശുദ്ധ കുർബാനയിലും ക്രിസ്തുവിൻ്റെ പീഠാനുഭവം ധ്യാനിച്ച്ബ്രേഹെഡ് മലമുകളിലെ കുരിശിൻചുവട്ടിലേയ്ക്ക് നടക്കുന്ന കുർശിൻ്റെ വഴി പ്രാർത്ഥനയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സഭാധികാരികൾ അറിയിച്ചു.

Advertisment