Advertisment

സ്വിസ്സ് - കേരളാ വനിതാ ഫോറം സംഘടിപിച്ച ഏകദിന വിനോദയാത്ര 

author-image
admin
Updated On
New Update

ചില ഓർമ്മകൾ ഇങ്ങിനെയാണ്. ഓർമ്മിക്കുന്തോറും ഇതിനു മാധുര്യമേറുന്നു.

Advertisment

കഴിഞ്ഞ മെയ് അഞ്ചാം തിയതി സ്വിക്സർലന്റിലെ മലയാളി വനിതാ കൂട്ടായ്മയായ സ്വിസ്സ് - കേരളാ വനിതാ ഫോറം ഇതിലെ അംഗങ്ങൾക്കായി എമ്മൻതാൾ ചീസ് ഫാക്ടറിയിലേക്ക് സംഘടിപ്പിച്ച ഏകദിന വിനോദയാത്ര ഇതിൽ പങ്കെടുത്ത അംഗങ്ങൾക്കൊരോരുത്തർക്കും ഓർമ്മിക്കുന്തോറും മാധുര്യമേറുന്ന ഒരനുഭവമായിരുന്നു.

publive-image

രാവിലെ എട്ടു മണിക്ക് ബാസലിൽ നിന്ന് യാത്ര പുറപെട്ട ഞങ്ങൾ ഏകദേശം പത്തു മണിയോടെ പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീതയായ എമ്മൻതാളിലെത്തി. ഒരേ ഭാഷയും, ഒരേ സംസ്ക്കാരവും, ഒരേ അഭിരുചികളുമുള്ള ഒരു പറ്റം സുഹൃത്തുക്കൾ ഒരുമിച്ചായിരുന്നതിനാൽ തമാശകളും, പൊട്ടിചിരികളും, നർമ്മസല്ലാപങ്ങളുമൊക്കെയായി ഉൻമേഷം നിറഞ്ഞ ഒരു യാത്രയായി ഇതു മാറി.

എമ്മൻതാളിൽ എത്തിചേർന്ന ഞങ്ങൾ ചെറിയൊരു ഇടവേളക്കുശേഷം, മണിനാദം മുഴക്കി പുൽമേയുന്ന പശുകൂട്ടങ്ങളും മനംമയക്കുന്ന പ്രകൃതി ഭംഗിയും ആസ്വദിച്ച് നടത്തിയ കാൽ നടയാത്ര എല്ലാവരേയും കൂടുതൽ ഉല്ലാസ ഭരിതരാക്കാൻ സഹായിച്ചു.

ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങളുടെ പ്രധാന ലക്ഷ്യമായ ചീസ് ഫാക്ടറി സന്ദർശനത്തിനുള്ള സമയമായി. പിന്നീട് ഞങ്ങൾക്ക് ലഭിച്ച നിർദേശങ്ങൾ ഒരൊന്നും വളരെ വിജ്ഞാനപ്രദമായിരുന്നു. ഇന്ന് ലോകത്ത് ചീസ് ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ആറാം സ്ഥാനമാണ് സ്വിക്സർലന്റിനുള്ളത്. 90 മുതൽ 100 കിലോ വരെ തൂക്കo വരുന്ന ഒരു എമ്മൻതാൾ ചീസ് ഉത്പാദിപ്പിക്കാനായി 1200 ലിറ്ററോളം പാലാണ് ഉപയോഗിക്കപെടുന്നത്.

publive-image

കൂടാതെ സ്വിക്സർലന്റിന്റെ സംസ്ക്കാരത്തിൽ എമ്മൻതാൾ ചീസ് വഹിക്കുന്ന പങ്കും വളരെ വലുതാണ്. ചീസ് ഉൽപ്പാദനത്തിലെ വിവിധ ഘട്ടങ്ങൾ , കൃത്യമായ നിർദേശങ്ങളോടെ നേരിട്ട് കണ്ടു മനസ്സിലാക്കുവാനും, വിവിധയിനം എമ്മൻതാൾ ചീസ് രുചിച്ചു നോക്കുവാനും, അതുപോലേ തന്നെ ഫ്രഷ് ചീസ് ഉൽപ്പാദനത്തിൽ പങ്കുചേരുവാനുമുള്ള അവസരം ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി.

ഇതിനു ശേഷം ഒരു സായാഹ്ന ഇടവേള കൂടി കഴിഞ്ഞ് ഞങ്ങളേവരും എമ്മൻതാളിൽ നിന്നും വിട പറഞ്ഞപ്പോഴേക്കും ഏതാണ്ട് സമയം അഞ്ചു മണി കഴിഞ്ഞിരുന്നു. മടക്കയാത്രയിൽ മധുരിക്കുന്ന ഓർമ്മയായി ഇളം തെന്നലിൽ ഒഴുകിയെത്തിയ ഒരു മണികിലുക്കം ഞങ്ങൾക്കേവർക്കും കൂട്ടായിരുന്നു.

- ജെയിൻ പാരാണികുളങ്ങര

Advertisment