സൂറിച്ചില്‍ മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണ തിരുനാളും സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുന്നു

ഷിജി ചീരംവേലില്‍
Tuesday, August 14, 2018

സൂറിക്ക്:  സ്വിറ്റ്സര്‍ലന്‍ഡിലെ സീറോ മലബാര്‍ ക്രൈസ്തവ സമൂഹം പരിശുദ്ധ ദൈവമാതാവിന്‍റെ സ്വര്‍ഗ്ഗാരോപണ തിരുനാളും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും സംയുക്തമായി ആഘോഷിക്കുന്നു.

ആഗസ്റ്റ്‌ 15 ന് വൈകുന്നേരം 6.30 ന് ജപമാല, 7 മണിക്ക് വി. കുര്‍ബ്ബാന, 8 മണിക്ക് സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും . സൂറിച്ചിലെ സെ, തെരേസ ദേവാലയത്തില്‍ വച്ചാണ് ശ്രുശ്രൂഷകള്‍ നടക്കുന്നത്.

 

ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോമലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പള്ളി അറിയിച്ചു.

×