Advertisment

എം.എം.സി.എ ശിശുദിനാഘോഷം 17 ന് ശനിയാഴ്ച

New Update

മാഞ്ചസ്റ്റർ:  മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ശിശുദിനാഘോഷവും കുട്ടികൾക്കു വേണ്ടിയുള്ള മത്സരങ്ങളും ശനിയാഴ്ച (17/11/18) രാവിലെ 10 മുതൽ വിഥിൻഷോ സെൻറ്.ആൻറണീസ് ദേവാലയത്തിന്റെ പാരീഷ് ഹാളിൽ വച്ച് നടക്കും.

Advertisment

publive-image

ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തെ അനുസ്മരിക്കാനാണ് ശിശുദിനം നവംബർ 14 ന് ആചരിക്കുന്നത്. കുട്ടികളെ അത്രയേറെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓർമ്മകൾ ഈ കാലഘട്ടത്തിൽ വളരെ പ്രസക്തവുമാണ്.

publive-image

കുട്ടികൾക്ക് വേണ്ടി വിവിധ പ്രായത്തിൽ പ്രസംഗം, ക്വിസ്, പെയിന്റിംഗ്, സ്പെല്ലിംഗ് ടെസ്റ്റ് തുടങ്ങിയ മത്സരങ്ങളും ശിശുദിനത്തോടനുബന്ധിച്ച് നടത്തുന്നുണ്ട്. എം.എം.സി.എയുടെ ശിശുദിനാഘോഷത്തിൽ പങ്കെടുക്കുവാൻ എല്ലാ കുട്ടികളെയും മാതാപിതാക്കളെയും ക്ഷണിക്കുന്നതായി ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.

ഹാളിന്റെ വിലാസം:

St. Antony's Parish hall,

Portway,

Wythenshawe,

Manchester,

M22 0WR.

Advertisment