Advertisment

പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ വാര്‍ഷികാഘോഷം സംഗമം 2018

author-image
admin
Updated On
New Update

റിയാദ് : പ്രവാസ ലോകത്ത് ജീവകാരുണ്യ -സാമൂഹിക- സാംസ്കാരിക പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ദേയമായ സേവനങ്ങള്‍ ചെയ്യുന്ന പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ രണ്ടാം വാർഷികം "സംഗമം 2018" നവംബർ 23- വെള്ളിയാഴ്ച്ച .വൈകുന്നേരം 6- മണിമുതൽ മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ കലാ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisment

publive-image

പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന സംഘടന ഇതിനോടകം ആലംബഹീനരും രോഗികളും പാവപ്പെട്ടവരുമായ നിരവധി പേർക്ക് ആശ്വാസം ആശ്വാസം പകരാനും രണ്ടു വർഷക്കാലം കൊണ്ട് 19 ലക്ഷത്തോളം രൂപയുടെ ധനസഹായം അവശത അനുഭവിക്കുന്നവർക്ക് വേണ്ടി നൽകുവാൻ കഴിഞ്ഞുവെന്നും സംഘാടകര്‍ പറഞ്ഞു.

ഇരു വൃക്കകളും തകരാറിലായ തൃശൂർ സ്വദേശി ആൻസി എന്ന സഹോദരിക്ക് ചികിത്സാ ധന സഹായം 92,000 രൂപയും  .മകളുടെ വിവാഹത്തിന് വേണ്ടി നാട്ടിൽ അവധിക്ക് പോയി വാഹന അപകടത്തിൽ മരണപ്പെട്ട കോഴിക്കോട് തിരുവമ്പാടി സ്വദേശി അഷ്‌റഫിന്റെ മകളുടെ വിവാഹാനന്തര ബാധ്യതയായ 4 ലക്ഷത്തോളം രൂപ പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ഏറ്റെടുത്ത് നൽകി.

പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിയും പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ കാരണവരുമായ സമദ്, ഒട്ടേറെ ജീവിത ബുദ്ധിമുട്ടുകൾക് വിധേയ മായ സാഹചര്യത്തിൽ അദ്ദേഹത്തിന് അഞ്ച് സെന്റ് സ്ഥലം 5.5 ലക്ഷം രൂപക്ക്‌ പ്രവാസി ഫ്രണ്ട്‌സ് ഒഫ് ഇന്ത്യ വാങ്ങി നല്‍കുകയുണ്ടായി  ഇരുവൃക്കകളും തകരാറിലായ മങ്കട സ്വദേശിയായ ഉസ്മാൻ എന്ന സുഹൃത്തിന് 1,41,000 രൂപ നൽകി.  നമ്മുടെ കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങുമായി  ഒരു ലക്ഷം രൂപ. സഹായധനം നല്‍ക്കുകയും പൊന്നാനി സ്വദേശിയായ ദേവി മോൾ എന്ന 7 വയസ്സു കാരിയുടെ ചികിത്സാ സഹായത്തിനു വേണ്ടി 1,11,000 രൂപയും നൽകി.യതായി ഭാരവാഹികള്‍ പറഞ്ഞു

രണ്ടാം വാർഷികം  ചിലവ് ചുരുക്കി ചെയ്തുകൊണ്ട് മിച്ചം വരുന്ന തുക സംഘടനയില്‍ അംഗമായ രണ്ടു മെംബർമാർക്ക് ഭവനനിർമാണ സഹായം ചെയ്യുമെന്നും വാര്‍ഷിക ആഘോഷം വിവിധ കലാസാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുമെന്നും പറഞ്ഞു വാര്‍ത്താസമ്മേളനത്തില്‍ രാജേഷ്‌ പറയന്‍കുളം , അസ്‌ലാം പാലത്ത് ,നാസര്‍ മുക്കം , നസീര്‍ തൈക്കണ്ടി, സലിം വാലില്ലാപ്പുഴ, ഷെരീക്ക് തൈക്കണ്ടി എന്നിവര്‍ പങ്കെടുത്തു.

Advertisment