Advertisment

പ്രവാസി" ഇന്റർസോൺ കായിക മത്‌സരങ്ങൾ തുടങ്ങി; സമാപന മഹോത്സവം ജനവരിയിൽ.

New Update

ജിദ്ദ: പ്രവാസി സാംസ്കാരികവേദി സെൻട്രൽ തലത്തിൽ സംഘടിപ്പിക്കുന്ന ഇന്റർ സോൺ കായിക മത്സരങ്ങൾക്ക് ഉത്സവഛായയിൽ തുടക്കം കുറിച്ച്. ജിദ്ദയിലെ ശറഫിയ ഇമാം ബുഖാരി ഇന്സ്ടിട്യൂട്ടിൽ നടന്ന വർണാഭമായ പരിപാടി പ്രവാസി സെൻട്രൽ കമ്മറ്റി പ്രസിഡൻറ് റഹീം ഒതുക്കുങ്ങൽ ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അശ്റഫ് പാപ്പിനിശ്ശേരി, സ്പോർട്സ് കോഡിനേറ്റർ ഷാഫി കെ.എം, സെൻട്രൽ കമ്മറ്റിയംഗങ്ങ ളായ മുഹമ്മദലി ഓവുങ്ങൽ, ദാവൂദ് രാമപുരം, ശഫീഖ് മേലാറ്റൂർ, അമീൻ ശറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisment

publive-image

പ്രവാസി സാംസ്കാരികവേദി സെൻട്രൽ തല സ്‌പോർട്സ് മത്‌സരങ്ങൾ റഹീം ഒതുക്കുങ്ങൽ ഉത്ഘാടനം ചെയ്യുന്നു.

ഉദ്‌ഘാടനത്തോടനുബന്ധിച്ചു നടന്ന ചെസ്സ് മത്സരത്തിൽ അജ്‌മൽ അബ്ദുൽഗഫൂർ, അബ്ദുൾ റഹീം വടകര, നാസർ ജലാലുദ്ധീൻ തുടങ്ങിയവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കാരംസ് മത്സരത്തിൽ ശഫീഖ് മേലാറ്റൂർ, അബ്ദുൽഅസീസ് ടീം ഒന്നാം സ്ഥാനവും, യൂസുഫ് പരപ്പൻ, യൂസുഫലി കൂട്ടിൽ ടീം രണ്ടാം സ്ഥാനവും, സൈനുൽ ആബി ദീൻ, അനസ് കള്ളിയത്ത് ടീം മൂന്നാം സ്ഥാനവും നേടി.

ഫൈസലിയ, ശറഫിയ, അസീസിയ, മഹ്ജർ തുടങ്ങി നാല് മേഖലകളിലായി കഴിഞ്ഞ മാസങ്ങളിൽ നടന്ന മേഖലാതല മത്സരങ്ങളുടെ തുടർച്ചയായാണ് സെൻട്രൽ തലത്തിൽ നടക്കുന്ന കായിക മത്സരങ്ങൾ. ജനുവരിയിൽ നടക്കാനിരിക്കുന്ന പ്രവാസി മഹോൽസവം 2020 ഓടെ വിവിധ കലാ കായിക മത്സരങ്ങൾ ഔപചാരികമായി സമാപിക്കും.

വിജയികൾക്ക് സലീം എടയൂർ, അബ്ദുസുബ്ഹാൻ പറളി തുടങ്ങിയവർ മെഡലുകൾ വിതരണം ചെയ്തു. ഇല്യാസ് തൂമ്പിൽ, സൈനുൽ ആബിദ്, മുഹമ്മദ് ഇസ്മയിൽ, അബ്ദു റസാഖ് മാസ്റ്റർ, നജീബ്, അശ്റഫ് എൻ.കെ, നാസർ കപ്രക്കാടൻ തുടങ്ങിയവർ കായിക പരിപാടികൾക്ക് നേതൃത്വം നൽകി.

 

Advertisment