അബുദാബി: സോഷ്യൽ ഫോറം അബുദാബി വൈവിധ്യങ്ങളായ പരിപാടികളുമായി റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. അഹല്യ ഹോസ്പിറ്റൽ മുസ്സഫ, മത്താർ എൻജിനിയറിങ് എന്നിവയുടെ സഹകരണത്തോടെ ജനുവരി ഇരുപത്തിയാറിനു അഹല്യ ആശുപത്രിയിൽ ആണ് പരിപാടി.
ഇരുപത്തിയാറിനു രാവിലെ പത്തെ മുപ്പതു മണി മുതൽ സ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം നടക്കും. ഒപ്പം അഹല്യ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ്. ഉച്ചക്ക് ശേഷം ഒന്നര മണിക്ക് മുൻകാല ഇന്ത്യൻ സൈനികരെ ആദരിക്കും.
സ്വന്തം യുവത്വം രാജ്യത്തിനായി സമർപ്പിച്ച മുൻകാല ഇന്ത്യൻ സൈനികർ യു എ ഇ യിൽ ആദരിക്കപ്പെടുന്നതു അപൂർവം മാത്രമാണ്. കഴിഞ്ഞ നാലു വർഷമായി റിപ്പബ്ലിക്ക് ദിന പരിപാടിയുടെ ഭാഗമായി സോഷ്യൽ ഫോറം ഇത്തരമൊരു പരിപാടി സംഘടിപ്പിന്നതു അതോടപ്പം സോഷ്യൽ ഫോറം അബുദാബിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പതിനഞ്ചാം വാർഷിക പരിപാടികളുടെ ഉൽഘടനവും ബിസിനസ് രംഗത്തെ നേട്ടങ്ങൾക്കുള്ള അവാർഡ് ദാനവും നടക്കും.