അബുദാബി മലയാളീ സമാജം അനുരാഗ് മെമോറിയൽ സമ്മർ ക്യാമ്പിനു നാളെ സമാപനം ആകും. 15 ദിവസമായി സമാജം അങ്കണത്തിൽ വെച്ച് നടത്തപ്പെട്ട ക്യാമ്പിനു സതീശൻ നേതൃത്വം നൽകി. സമാപന ദിവസമായ നാളെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
കേരളത്തിലെ ക്ഷേത്ര ഉത്സവം അതെ രീതിയിൽ , തനിമ ചോർന്നു പോവാതെ കുട്ടികൾ അവതരിപ്പിക്കും. ക്ഷേത്ര ഉത്സവങ്ങളിൽ കാണുന്ന തെയ്യം , പീലികാവടി , അമ്മൻകുടം , ഭസ്മ കാവടി , ശൂല കാവടി , ചെണ്ടമേളം വെളിച്ചപ്പാട് , തുടങ്ങി ഉത്സവ പറമ്പിലെ അന്തരീക്ഷം അതെ പടി അവതരിപ്പിക്കുന്നതിലൂടെ കുട്ടികൾക്ക് കേരള സംസ്കാരത്തെയും , ഉത്സവങ്ങളെ കുറിച്ചുമുള്ള അറിവ് നൽകുകയാണ് ഉദ്ദേശം എന്ന് ക്യാമ്പ് കൺവീനർ അഹദ് വെട്ടൂർ അറിയിച്ചു.
നാളെ 6 pm മുതൽ 10 pm വരെ ആണ് സമാപന സമ്മേളനവും കലാപരിപാടികളും അരങ്ങേറുക.