Advertisment

ഷോർട്ട് ഫിലിം മാഗ്നെറ്റിന്‍റെ പ്രദർശനം അബുദാബിയിൽ അരങ്ങേറി

author-image
admin
New Update

അബുദാബി:  മെഹ്‌ഫിൽ പ്രൊഡക്ഷൻസിന്റ്റെ ബാനറിൽ അനൂപ് മജീദ് നിർമ്മാണവും സുമേഷ് ബാലകൃഷ്ണൻ ക്യാമറയും രചനയും സംവിധാനവും, ജോബിസ് ചിറ്റിലപ്പിള്ളി, സൗമ്യ വിശാന്ത് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത ഷോർട്ട് ഫിലിം മാഗ്നെറ്റിന്റ്റെ പ്രദർശനം അബുദാബി മദീനത്ത് സെയ്യദ് പാർട്ടി ഹാളിൽ അരങ്ങേറി.

Advertisment

മുൻ മലയാളീ സമാജം പ്രസിഡന്റ് യേശുശീലൻ, KSC ലേഡീസ് വിങ് കൺവീനർ സിന്ധു ഗോവിന്ദൻ, ദർശന സാംസ്‌കാരിക വേദി പ്രസിഡന്റ് അഷ്‌റഫ് പട്ടാമ്പി, ഭദ്ര ദീപം തെളിച്ച് പ്രദർശനോദ്ഘാടനം നിർവഹിച്ചു.

publive-image

മലയാളീ സമാജം കോ ഓർഡിനേഷൻ ചെയര്മാൻ T A നാസർ, മാധ്യമ പ്രവർത്തകൻ ടി പി ഗംഗാധരൻ ,ഫ്രണ്ട്സ് ADMS പ്രസിഡന്റ് സലിം ചിറക്കൽ , സിനിമാ നിർമ്മാതാവ് ഷാജഹാൻ ഒയാസിസ്, ഫിലിം ഇവന്റ് പ്രസിഡന്റ് ഫിറോസ് MK, ഫിലിം ഇവന്റ്റ് സെക്രട്ടറി ബിജു കിഴക്കനേല എന്നിവർ ചടങ്ങിൽ സന്നിഹിതരായി.പ്രവാസ ലോകത്തെ മുപ്പതോളം കലാകാരെ അണിനിരത്തിയാണ് മാഗ്നറ്റ് എന്ന ഹൃസ്വ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

ആര്ഭാടത്തിന്‍റെ മാസ്മരിക വലയത്തിൽ ആകർഷിക്കപ്പെടാനുള്ള മനുഷ്യ മനസ്സിന്റ്റെ ആസക്തിയും അതുണ്ടാക്കാവുന്ന പരിണിത ഫലവും വേറിട്ട ആഖ്യാന ശൈലിയിലൂടെ ചില അർത്ഥ തലങ്ങളുടെ അകമ്പടിയോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകനുമായി സംവദിക്കുന്ന രീതിയിൽ സാങ്കേതിക ഘടകങ്ങൾ ഉപയോഗപെടുത്തിയത് ഈ ചിത്രത്തിന്റ്റെ സവിശേഷതയാണ്.

അബുദാബിയിലെ മാധ്യമ പ്രവർത്തകനായ സമീർ കല്ലറ , അനിൽകുമ്പനാട് , അർച്ചന എന്നിവർ ശ്രദ്ധേയമായ വേഷം ചെയ്തചിത്രത്തിന്റ്റെ എഡിറ്റിങ് സന്തോഷ് സി പി, ബാക്ക് ഗ്രൗണ്ട് സ്കോർ അൻസാർ വെഞ്ഞാറന്മൂട്ക് ,മെയ്ക്കപ്പ് റസാക് തിരുവത്ര കൈകാര്യം ചെയ്തു.

പ്രദർശനത്തിനു മുന്നോടിയായി മലയാളീ സമാജം പ്രസിഡന്റ് വക്കം ജയലാൽ , മുൻ ISC പ്രസിഡന്റ് രമേഷ് പണിക്കർ , KSC സ്പോർട്സ് സെക്രട്ടറി അബ്ദുൽ ഗഫൂർ വലിയകത്ത്, ISC ലിറ്റററി സെക്രട്ടറി രാജേഷ് ശ്രീധരൻ,IOC സെക്രട്ടറി സുനിൽ കുമാർ, ഗാന്ധിസാഹിത്യ വേദി ജനറൽ സെക്രട്ടറി M U ഇർഷാദ്, വടകര NRI സെക്രട്ടറി രജീദ് പടടോളി , നാടക കൃത്ത് ബഷീർ കെ വി തുടങ്ങിയവർ ചിത്രവുമായി ബന്ധപ്പെട്ട നാൽപ്പതോളം കലാകാരീ കലാകാരന്മാരെ പുരസ്കാരം നൽകി അനുമോദിച്ചു. തുടർന്ന് വിവിധ കലാ പരിപാടികളും അവതരിപ്പിച്ചു.

Advertisment