Advertisment

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ബഹ്‌റൈൻ ലാല്‍ കെയേര്‍സിന്‍റെ കൈതാങ്ങ്

author-image
admin
New Update

publive-image

Advertisment

പ്രളയത്തിൽപെട്ട് സർവ്വതും നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കേരളത്തിലെ സഹജീവികൾക്ക് ഒരു കൈത്താങ്ങാവാന്‍ വേണ്ടി ആഗോള തലത്തില്‍ ലാല്‍ കെയെര്‍സ് ആരംഭിച്ച "കെയര്‍ ഫോര്‍ കേരള" എന്ന പദ്ധതിയുടെ ഭാഗമായി ബഹ്‌റൈൻ ലാൽകെയെർസ് അംഗങ്ങള്‍ ചേര്‍ന്ന് സ്വരൂപിക്കുകയും, ബഹ്രൈനിലെ സുമനസ്സുകള്‍ എത്തിക്കുകയും ചെയ്ത 600 കിലോ വരുന്ന വിവിധ അത്യാവശ്യസാധനങ്ങൾ, സൂപ്പര്‍ നെറ്റ് കാര്‍ഗോയുടെ സഹകരണത്തോടെ നാട്ടിലേക്കു ഇന്ന് കയറ്റി അയച്ചു.

publive-image

ലാല്‍ കെയെര്‍സ് ഭാരവാഹികളായ ജഗത് കൃഷ്ണകുമാര്‍, എഫ്. എം ഫൈസല്‍, ഷൈജു, ഡിറ്റോ, പ്രജില്‍, മണിക്കുട്ടന്‍, എന്നിവരുടെ നേതൃത്വത്തില്‍ അരുണ്‍ തൈക്കാട്ടില്‍, അനു എബ്രഹാം , അരുണ്‍ നെയ്യാര്‍, അജിചാക്കോ, ജസ്റ്റിന്‍, മനോജ്, ഗോപേഷ്, വിഷ്ണു, രതിന്‍ ഏന്നിവര്‍ ചേര്‍ന്നാണ് സാധനങ്ങള്‍ സ്വരൂപിച്ച് തയ്യാറാക്കിയത്.

Advertisment