Advertisment

ബഹ്റിനില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ 'ഭൂമി മലയാളം' കേരള പിറവി ദിനാചരണം

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്റൈന്‍:  വേള്‍ഡ് മലയാളി കൗണ്‍സില്‍ ലോക വ്യാപകമായി കേരള സര്‍ക്കാറിന്‍റെ മലയാള മിഷനുമായി സഹകരിച്ചു 'ഭൂമി മലയാളം' എന്ന പേരില്‍ ഈ മാസം ഒന്ന് മുതല്‍ നാലു വരെ നടത്താന്‍ ഉദ്ദേശിക്കുന്ന കേരള പിറവി ദിനാചരണങ്ങളുടെ ഭാഗമായി നവംബര്‍ മൂന്ന് ശനിയാഴ്ച വൈകുന്നേരം 7.30 മുതല്‍ സല്‍മാനിയ ഇന്‍ഡ്യന്‍ ഡിലൈറ്റ്സ് ഹാളില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ മലയാള ഭാഷ പ്രതിഞ്ജയും, സെമിനാറും നടത്തുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധികളായ എ.എസ്.ജോസ് , ടോണി നെല്ലിക്കന്‍,ബഹ്റൈന്‍ കൗണ്‍സില്‍ പ്രസിഡണ്ട്, എഫ്.എം. ഫൈസല്‍, സെക്രട്ടറി ജൃോതിഷ് പണിക്കര്‍ എന്നിവര്‍ സംയുക്തമായിറക്കിയ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന മലയാളത്തിന്‍റേയും മലയായാളിയുടേയും സൗഹൃദവും സ്നേഹവും ഐക്യവും സെമിനാറില്‍ വിഷയമാകും.

Advertisment