Advertisment

വിജ്ഞാന സദസ്സും എക്സിബിഷനും ഇന്ന് സാല്മിയയിൽ

author-image
admin
New Update

സാല്മിയ:  കുവൈത്ത് കേരള ഇസ് ലാഹി സെൻറർ സാൽമിയ യൂനിറ്റിൻറെ ആഭിമുഖ്യത്തിൽ മാർച്ച് 23 ഇന്ന് വൈകിട്ട് വിജ്ഞാന സദസ്സും എക്സിബിഷനും സംഘടിപ്പിക്കുമെന്ന് സെൻറർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

വൈകിട്ട് 5 മണിക്ക് സാല്മിയ ഗാർഡന് പിൻവശമുള്ള നജാത്ത് ഗേൾസ് സ്കൂളിൽ ഇസ് ലാഹി മദ്റസയിലെ വിദ്യാർത്ഥികൾ ഒരുക്കുന്ന എക്സിബിഷൻ ആരംഭിക്കും. തുടർന്ന് രാത്രി 7.30ന് ഇസ് ലാഹി സെൻറർ പ്രബോധകനും യുവ പ്രഭാഷകനുമായ അബ്ദുസ്സലാം സ്വലാഹി ഈരാറ്റുപേട്ട “ബന്ധങ്ങളുടെ പവിത്രത” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൌകര്യമേർപ്പെടുത്തിയിട്ടുണ്ടെന്ന് പത്രക്കുറിപ്പിൽ ഭാരവാഹികൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 97557018, 50980493, 99120463 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment