Advertisment

പ്രവാസികളിലെ ഹൃ​ദ​യ ആരോ​ഗ്യം: ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്നായി​ വാ​ക്ക​ത്തോ​ൺ സം​ഘ​ടി​പ്പി​ച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Advertisment

അബുദാബി: ഹൃദയാരോഗ്യ സംരക്ഷണത്തിൽ വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജന ബോധവൽക്കരണം ലക്ഷ്യമാക്കി അല്‍ഐന്‍ ബുർജീൽ റോയൽ ആശുപത്രി യും വി. പി. എസ്. ഹെൽത്ത് കെയറും അൽഐൻ പൊലീസ്, അൽ ഐൻ നഗരസഭ എഫ്. സി. ക്ലബ്ബ്, എന്നിവയുടെ സഹകരണത്തോടെ അൽ ജഹ്ലി പാർക്കിൽ വാക്കത്തോൺ സംഘടിപ്പിച്ചു.

യു. എ. ഇ. സര്‍ക്കാറിന്റെ സഹിഷ്ണുതാ വർഷ ആചരണത്തിന്റെ ഭാഗമായി ഒരുക്കിയ വാക്കത്തോണില്‍ മുന്നൂറോളം പേര്‍ സംബന്ധിച്ചു. അൽഐൻ എഫ്. സി. ഫാൻസ് അസോസ്സിയേഷൻ മാനേജർ അഹ്മദ് അൽ കഅബി, വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

publive-image

ഏറ്റവും നല്ലൊരു വ്യായാമമാണ് നടത്തം. പതി വായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജ സ്വലമാക്കു കയും ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം സഹായിക്കും എന്ന് വി. പി. എസ്. അൽ ഐൻ റീജിയണൽ ഡയറക്ടർ ഡോക്ടർ അരുൺ മേനോൻ വ്യക്തമാക്കി.

ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗ മായി അൽഐനിലെ വിവിധ കമ്പനി ജീവന ക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തും എന്നും അധികൃതർ അറിയിച്ചു.

മാനസിക സമ്മർ‌ദ്ദം നേരിടുന്നവരാണ് പ്രവാസി കളില്‍ കൂടുതല്‍ പേരും. രാവിലെയോ വെെകു ന്നേരമോ ദിവസവും നടക്കുന്നത് മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കും. മാത്രമല്ല ശരീരത്തിലെ ഇന്‍സുലിന്റെ ശരിയായ ഉപ യോഗം, പഞ്ചസാരയുടെ അളവ് അനുയോജ്യ മായ നിലയിലാക്കുവാന്‍ ഇത് സഹായിക്കും. സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് അനുഭവപ്പെടുന്ന തളര്‍ച്ചയും ക്ഷീണവും മറ്റ് പ്രശ്‌നങ്ങളും കുറ ക്കാന്‍ നടത്തം കൊണ്ട് സാധിക്കും. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും തുമ്മൽ, ജലദോഷം എന്നിവ വരാതി രിക്കാനും നടത്തം വളരെ ഗുണം ചെയ്യും എന്നും ഡോക്ടർ അരുൺ മേനോൻ പറഞ്ഞു.

Advertisment