Advertisment

കാഞ്ഞങ്ങാട് സ്വദേശിനി യുവതിക്ക് റഷ്യൻ പുരസ്കാരം

author-image
admin
New Update

ദുബായ്:  ഫാഷൻ മേഖലയിൽ മികവ് പുലർത്തിയതിന് മലയാളി യുവതിക്ക് റഷ്യൻ പാർലമെന്ററി കൗൺസിലിന്റെ വിശിഷ്ട പുരസ്കാരം ദുബായിലെ ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് സ്വദേശിനി വിജി രതീഷിനാണ് അവാർഡ് ലഭിച്ചത്.

Advertisment

publive-image

കഴിഞ്ഞ ദിവസം മോസ്കോയിൽ നടന്ന ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് പുടിന്റെ പ്രതിനിധി സാഡികോവ് സോയുൻ പുരസ്കാരവും മെഡലും സമ്മാനിച്ചു പാർലമെൻറ് നോവിയിൽ നടന്ന ചടങ്ങിൽ പുടിന്റെ മുഖ്യ ഉപദേഷ്ടാവ് ജനറൽ അസ് ലം ബെക് അസ് ലഖനോവ്, റഷ്യയിലെ ഇൻറർനാഷനൽ ഡിപ്ലോമാറ്റിക് കൗൺസിൽ ജനറൽ ഡയറക്ടർ ഇഗോർ വി. കിർപിചേവ് എന്നിവരും വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഇന്ത്യക്കാരടക്കമുള്ളവരും സംബന്ധിച്ചു

കഴി‍ഞ്ഞ ദിവസം ദുബായിൽ നടന്ന ഡോ.എ.പി.ജെ.അബ്ദുൽകലാം ഇന്റർനാഷനൽ എക്സലൻസ് അവാർഡ് വിജയലക്ഷ്മിക്ക് ലഭിച്ചിരുന്നു.

publive-image

കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന മിസിസ് ഗ്ലോബൽ സൗന്ദര്യമത്സരത്തിൽ കിരീടം ചൂടിയിട്ടുണ്ട്. ചലച്ചിത്ര നടി കൂടിയായ വിജി അടുത്താഴ്ച്ച ദുബായിൽ നടക്കുന്ന ഭിമാ സൂപ്പർ വുമൺ ജഡ്‌ജിയും ആണ്. കാഞ്ഞങ്ങാട് സ്വദേശി എം രതീഷാണ് ഭർത്താവ്. ആദിത്യാ , സാംറീൻ എന്നിവർ മക്കളാണ്.

Advertisment