Advertisment

ഉറക്കത്തിത്തിനിടെ ഹൃദയസ്തംഭനം: കുവൈത്തില്‍ മലയാളി മരിച്ചു

New Update
kuwait

കുവൈത്ത്: കുവൈത്തില്‍ മലയാളി ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം പൌടികോണം സ്വദേശി വെങ്കാലത്തുകോണം കുളത്തിങ്കര വീട്ടില്‍ തുളസീദരന്‍ സൈജു  (49) ആണ് മരിച്ചത്.  

Advertisment

വെള്ളിയാഴ്ച രാത്രി ഉറക്കത്തിലായിരുന്നു മരണം. ശനിയാഴ്ച ജോലിക്ക് പോകാന്‍ എഴുന്നേല്‍ക്കാത്തത് മൂലം കൂടെ താമസിക്കുന്നവര്‍ വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഉടന്‍തന്നെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അല്‍ ജഹറ നാഷണല്‍ ക്ളീനിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.  

ഭാര്യ  ബോബി

മക്കള്‍ : സ്വാതിഷ് , ശ്വേത   

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള  നടപടിക്രമങ്ങള്‍ നടന്നു വരുന്നു.

Advertisment