Advertisment

കെ.ഡി.എൻ.എ ഓണാഘോഷം സംഘടിപ്പിച്ചു

New Update
kuwait

കുവൈറ്റ്: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ. അസോസിയേഷൻ (കെ.ഡി.എൻ.എ) സെപ്റ്റംബർ 8  വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് വിപുലമായി ആഘോഷിച്ചു.

Advertisment

സാംസ്‌കാരിക സമ്മേളനം മുഖ്യാതിഥി ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി (കമ്മ്യൂണിറ്റി വെൽഫെയർ ആൻഡ് ലേബർ) ബഹുമാനപെട്ട അനന്ത എസ് ആർ അയ്യർ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ചു. 

അന്തരിച്ച കെ.ഡി.എൻ.എ മുൻ എക്സിക്യൂട്ടീവ് മെമ്പർ അസീസ് പാലാട്ടിന് അനുശോചനം അറിയിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുബൈർ എം.എം സ്വാഗതം പറഞ്ഞു.

0kuwait

എസ് എസ് .എൽ.സി പരീക്ഷയിൽ  ഉയർന്ന മാർക്ക് നേടി വിജയിച്ച മിസ്‌ല ഫാത്തിമ,  സി.കെ. സൽഫ മീത്തൽ പിടിയ യ ൽ എന്നിവർ  കെ. ഡി. എൻ എ വിദ്യാഭ്യാസ അവാർഡ് ഫലകവും ക്യാഷ് അവാർഡും മുഖ്യാതിഥി ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി (കമ്മ്യൂണിറ്റി, വെൽഫെയർ ആൻഡ് ലേബർ) ശ്രീ. അനന്ത എസ് ആർ അയ്യറിൽനിന്നും ഏറ്റുവാങ്ങി. 

അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ഹുസൈഫ അബ്ബാസി, മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് കൺട്രി ഹെഡ് അഫ്‌സൽ ഖാൻ, പ്രോഗ്രാം ജനറൽ കൺവീനർ സുരേഷ് മാത്തൂർ, കൺവീനർ ഇലിയാസ് തോട്ടത്തിൽ, വനിത വിംഗ് സന്ധ്യ ഷിജിത് എന്നിവർ സംസാരിച്ചു.

കെ.ഡി.എൻ.എ  നടത്തിയ  പൂക്കള മത്സരത്തിൽ വിജയികളായ ഹസീന അബ്ദുൽ സലാം, ആൽഫ്രെഡ് ജോൺസൻ എന്നിവർക്ക് അൽ മുല്ല എക്സ്ചേഞ്ച് ഹുസൈഫ അബ്ബാസി സമ്മാനങ്ങൾ നൽകി. 

111kuwait

വേദിയിൽ കാലിക്കറ്റ് ഷെഫ് ഒരുക്കിയ സ്വാദിഷ്ടമായ ഓണ സദ്യയും,  വുമൺസ് ഫോറം ഒരുക്കിയ പൂക്കളവും  ആകര്ഷകമായിരുന്നു.

 അസീസ് തിക്കോടി , അഡ്വൈസറി ബോർഡ് മെമ്പർ സന്തോഷ് പുനത്തിൽ,  ഫഹാഹീൽ ഏരിയ പ്രസിഡന്റ് റൗഫ് പയ്യോളി, സാൽമിയ ഏരിയ പ്രസിഡന്റ് സമീർ കെ.ടി, അബ്ബാസിയ ഏരിയ പ്രസിഡന്റ് തുളസീധരൻ തോട്ടക്കര , ഫർവാനിയ ഏരിയ ആക്ടിങ് പ്രസിഡന്റ് ഹാരിസ് ബടനേരി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.  ട്രഷറർ ഷിജിത് കുമാർ നന്ദി രേഖപ്പെടുത്തി.

221kuwait

കുവൈറ്റിലെ പ്രശസ്ത മ്യൂസിക് ബാൻഡ് ഹൽവാസിന്റെ നേതൃത്വത്തിൽ സമീർ വെള്ളയിൽ ആൻഡ് ടീം ഒരുക്കിയ    ഗാനമേള, ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ   കലാകാരികൾ ഒരുക്കിയ ഫ്യൂഷൻ ഒപ്പന, സാവന്ന ഷിബുവിന്റെ വയലിനിൻ  ഫ്യൂഷൻ, കെ.ഡി.എൻ.എ കലാകാരൻമാർ അവതരിപ്പിച്ച തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, കവിതാ പാരായണം, നാടൻ പാട്ട് എന്നിവ മികച്ച നിലവാരം പുലർത്തുകയും സദസിൽ നിന്ന് അംഗീകാരം ലഭിക്കുകയും ചെയ്തു.

333kuwait

അൽമുള്ള എക്സ്ചേഞ്ച്,  ലുലു ഹൈപ്പർ,  മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്, ഗ്രാൻഡ് ഹൈപ്പർ, മുഗൾ മഹൽ, ദാന പഞ്ചാബി ദാബ, ഗോ സ്കോർ ലേർണിംഗ്, ബി.ഇസഡ് ഫിറ്റ്നസ്, കുവൈറ്റിലെ വിവിധ സാമൂഹിക സാംസ്‌കാരിക മാധ്യമ പ്രതിനിധികൾ പങ്കെടുത്തു. 

ഹനീഫ കുറ്റിച്ചിറ, അഷ്‌റഫ്, ഷാജഹാൻ താഴത്തെ കളത്തിൽ, പ്രതുപ്നൻ, അബ്ദുറഹ്മാൻ എം.പി, ഷെബിൻ പട്ടേരി, ഷംസീർ വി.എ.ഷൌക്കത്ത് ആർ.എൻ, സുൽഫിക്കർ എം.പി, ശ്യം പ്രസാദ്, ഷാജഹാൻ ചൊക്ലി, ഉബൈദ് ചക്കിട്ടക്കണ്ടി, രജിത തുളസീധരൻ, ആൻഷീറ സുൽഫിക്കർ തുടങ്ങിയർ നേതൃത്വം നൽകി.

Advertisment