Advertisment

തെരെഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷാ ഫോമിലെ അപാകത.- പ്രവാസി വോട്ടിനാപേക്ഷിച്ചവരെ വലക്കുന്നു: റിയാദ് കെ എം സി സി സൈബർ വിംഗ്

New Update

റിയാദ് :പ്രവാസി വോട്ട് ചേർക്കാൻ വേണ്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ സൈറ്റിലെ അപാകതകൾ മൂലം പ്രവാസി സമൂഹം ബുദ്ധിമുട്ടുകയാണെന്നും  ഇതിന് ബന്ധപ്പെട്ടവർ ഇടപെട്ട് പരിഹാരം കാണണമെന്നും റിയാദ് കെ എം സി സി സൈബർവിംഗ് ഭാരവാഹി യോഗം ആവശ്യപ്പെട്ടു .

Advertisment

publive-image

വിവിധ പ്രവാസി സംഘടനകളുടെ ആഹ്വാനവും പ്രവർത്തനങ്ങളും വഴി ആയിരക്കണക്കിന് പ്രവാസികളാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഓൺ ലൈൻ സംവിധാനം വഴി പ്രവാസി വോട്ടർമാരാവാൻ അപേക്ഷിച്ചത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്റെ അടിസ്ഥാന വിവരമായ പഞ്ചായത്തിന്റെ പേരോ വാർഡ് നമ്പറോ അപേക്ഷാ ഫോറത്തിൽ ഇല്ലാത്തത് ബന്ധപ്പെട്ട ഓഫീസുകളെ നിരന്തരം അറിയിച്ചെങ്കിലും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വെബ് സൈറ്റായത് കൊണ്ട് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷാ ഫോമിൽ വന്ന അപാകതകൾ പരിഹരിക്കാൻ കഴിയില്ല എന്നാണറിയിച്ചത്.

ഇപ്പൊ പഞ്ചായത്തും വാർഡും തിരിച്ചറിയാൻ പറ്റുന്നില്ല എന്ന ഇതേ കാരണം പറഞ്ഞു അപേക്ഷകരുടെ ബന്ധുക്കളെ വിവിധ താലൂക് ഓഫീസുകളിലേക്ക് വിളിപ്പിച്ചതാണ് പ്രവാസികൾക്ക് പ്രയാസം സൃഷ്ടിച്ചിരിക്കുന്നത്.പഞ്ചായത്തും വാർഡ് നമ്പറും അപേക്ഷാ ഫോമിൽ ചേർക്കാൻ കോളമില്ലാതെ അതാത് ബി എൽ ഓ മാരെ കണ്ടെത്താൻ പ്രയാസമാവില്ലേ എന്ന ചോദ്യത്തിന് അതിനു പകരം സംവിധാനമുണ്ടെന്നും അപേക്ഷയുടെ പകർപ്പുകളുമായി താലൂക് ഓഫീസിൽ ചെല്ലരുണ്ടതില്ലെന്ന അധികൃതരുടെ ഉറപ്പുമാണ് ഇപ്പോൾ കാറ്റിൽ പറത്തിയിരിക്കുന്നത്.

ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുന്ന വോട്ടർ  പട്ടികയിൽ പേര് വരാൻ അപേക്ഷിക്കേണ്ട അവസാന തിയ്യതി നവംബർ പതിനഞ്ചിനു  കഴിഞ്ഞിരുന്നു.പക്ഷെ നേരത്തെയുള്ള ലിങ്ക് വഴി ഇപ്പോഴും പ്രവാസി വോട്ടറായി അപേക്ഷിക്കാനുള്ള സംവിധാനമുണ്ടെങ്കിലും, ഫോമിലെ അപാകതകൾ മനസ്സിലായ ശേഷവും അത് തിരുത്താതെ അധികൃതർ നിസ്സംഗത തുടരുകയാണ്.

പഞ്ചായത്തിന്റെ പേരോ വാര്ഡിന്റെ നമ്പറോ രേഖപ്പെടുത്താനുള്ള കോളങ്ങളില്ല എന്നതോടൊപ്പം ബന്ധുവിന്റെ തിരിച്ചറിയൽ കാർഡ് നമ്പർ രേഖപ്പെടുത്താനുള്ള കോളങ്ങളുമില്ല.ഇതോടൊപ്പം അപേക്ഷകരെ ഏറ്റവും വലയ്ക്കുന്നത് രേഖകൾ അപ്ലോഡ് ചെയ്യുന്ന ഭാഗത്താണ്. പാസ്സ്പോർട്ടിന്റെ ആദ്യ പേജ്, അവസാന പേജ്, വിസ പേജ്, ഇഖാമ പേജ് എന്നീ നാല് വ്യത്യസ്ത ഫയലുകൾ അപ്ലോഡ് ചെയ്യാൻ ആകെ ഒരു അപ്ലോഡിങ് സ്പെയ്സ് മാത്രമേ ഉള്ളൂ എന്നതാണ് അപേക്ഷാ നടപടികൾ ഏറ്റവും സങ്കീർണ്ണമാക്കിയത്.

പ്രവാസി വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ഇപ്പോഴും തുടരുന്നത് കൊണ്ട്, ഇത്തരം അപാകതകൾ അപേക്ഷകരെയും ബി എൽ ഓ മാരെയും ഭാവിയിലും ബുദ്ധിമുട്ടിലാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.സൈബർവിംഗ് പ്രസിഡന്റ് സുഹൈൽ കൊടുവള്ളിയുടെ അദ്ധ്യക്ഷതയിൽ യോഗം സഫീർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു . ജുനൈദ് മാവൂർ ,ഷബീർ ചക്കാലക്കൽ ,ഇഖ്ബാൽ തിരൂർ , ഷാഹുൽ ചെറുപ്പ തുടങ്ങിയവർ സംസാരിച്ചു .ഷഫീഖ് കൂടാളി സ്വാഗതവും ജാബിർ വാഴമ്പുറം നന്ദിയും പറഞ്ഞു .

Advertisment