Advertisment

‘നി​ങ്ങ​ളു​ടെ കൈ ​ഞ​ങ്ങ​ളു​ടെ കൈ​യി​ലാ​ണ്’; പാ​ക്ക​റ്റ് ഭ​ക്ഷ​ണ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ലേ​ബ​ൽ ഏ​ർ​പ്പെ​ടു​ത്തി കു​വൈ​ത്ത്

ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ളി​ലെ പോ​ഷ​ക ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലേ​ബ​ൽ ന​ട​പ്പാ​ക്കു​ന്ന​ത്

New Update
trafic label

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പാ​ക്ക​റ്റ് ഭ​ക്ഷ​ണ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ലേ​ബ​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്നു. ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ളി​ലെ പോ​ഷ​ക ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലേ​ബ​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രി​ഷ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ശി​പാ​ർ​ശ​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി പു​തി​യ സം​രം​ഭ​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന​ത്. 

Advertisment

‘നി​ങ്ങ​ളു​ടെ കൈ ​ഞ​ങ്ങ​ളു​ടെ കൈ​യി​ലാ​ണ്’ എ​ന്ന ബാ​ന​റി​ൽ ഈ ​സം​രം​ഭം ഭ​ക്ഷ​ണ പാ​ക്കേ​ജു​ക​ളു​ടെ മു​ൻ​വ​ശ​ത്ത് ലൈ​റ്റ് സി​ഗ്ന​ലു​ക​ളു​ടെ സം​വി​ധാ​നം അ​വ​ത​രി​പ്പി​ക്കു​ന്നു. ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ളു​ടെ മാ​തൃ​ക​യി​ൽ പ​ച്ച, മ​ഞ്ഞ, ചു​വ​പ്പ് നി​റ​ങ്ങ​ളി​ലാ​ണ് പു​തി​യ ലേ​ബ​ലു​ക​ൾ ഉ​ണ്ടാ​കു​ക. അ​ഭി​കാ​മ്യം, മി​ത​മാ​യ​ത്, അ​ഭി​കാ​മ്യ​മ​ല്ലാ​ത്ത​ത് എ​ന്നി​ങ്ങ​നെ​യാ​ണ് യ​ഥാ​ക്ര​മം പ​ച്ച, മ​ഞ്ഞ, ചു​വ​പ്പ് നി​റ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക.

ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഭ​ക്ഷ​ണ തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്നു. പാ​ക്ക​റ്റി​ലെ ലേ​ബ​ലു​ക​ൾ വ​ഴി ഉ​ൽ​പ​ന്ന​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഊ​ർ​ജം, കൊ​ഴു​പ്പ് എ​ന്നി​വ​യു​ടെ അ​ള​വ് മ​ന​സ്സി​ലാ​ക്കാ​നാ​കും. പു​തി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നും അ​മി​ത​വ​ണ്ണ​ത്തെ ചെ​റു​ക്കു​വാ​നും ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 

ലേ​ബ​ലി​ങ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് അ​വ​രു​ടെ ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് ഭ​ക്ഷ​ണ​ങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​ക്കാ​നും ക​ഴി​യും. പ്രാ​ദേ​ശി​ക​മാ​യി പാ​ക്ക​റ്റ് ഭ​ക്ഷ​ണ​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന എ​ല്ലാ ക​മ്പ​നി​ക​ളേ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും.

Advertisment